ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ ഡർബിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ സിറ്റിക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ നാലുഗോളുകൾക്കാണ് സിറ്റി യുണൈറ്റഡിനെ തകർത്തത്. കെവിന്‍ ഡിബ്രൂയിനും റിയാദ് മെഹറസും രണ്ടുഗോള്‍വീതം നേടി. ജേഡന്‍ സാഞ്ചോയാണ് യുണൈറ്റഡിന്റെ സ്‌കോറര്‍.
69 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് സിറ്റി. 47 പോയിന്റുള്ള യുണൈറ്റഡ് നാലാം സ്ഥാനത്താണ്. കെവിൻ ഡിബ്യൂയ്‌നെ റിയാദ് മഹ്‌രെസ് എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോളുകൾ കണ്ടെത്തിയത്. രണ്ട് പേരും രണ്ട് ഗോൾ വീതം സ്കോർ ചെയ്‌തു. ജേഡൻ സാഞ്ചോയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആശ്വാസഗോൾ കണ്ടെത്തിയത്.
സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണ തങ്ങളുടെ തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി. 48 പോയന്റുമായി ബാഴ്‌സ ലീഗിൽ മൂന്നാം സ്ഥാനത്താണ്.