Webdunia - Bharat's app for daily news and videos

Install App

മെസ്സി വീണ്ടും മിശിഹായായി, അവസാന മിനിറ്റിൽ യുറുഗ്വയെ തളച്ച് അർജെന്റീന

അഭിറാം മനോഹർ
ചൊവ്വ, 19 നവം‌ബര്‍ 2019 (12:39 IST)
ബ്രസീലിനെതിരെ നടന്ന അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിന് ശേഷമുള്ള അടുത്ത മത്സരത്തിലും തോൽവി അറിയാതെ അർജെന്റീന. ഇന്നലെ യുറുഗ്വക്കെതിരെ നടന്ന മത്സരം ഇരുടീമുകളും രണ്ട് ഗോളുകൾ അടിച്ച് സമനിലയിൽ പിരിഞ്ഞു. ബ്രസീലിനെതിരെ നടത്തിയ പ്രകടനത്തിന്റെ ബാക്കിയായി മികച്ച പ്രകടനം കാഴ്ചവെച്ച അർജന്റീനക്ക് പക്ഷേ ഗോൾ അവസരങ്ങൾ ഒന്നും തന്നെ മത്സരത്തിൽ  മുതലെടുക്കാനായില്ല. 
 
രണ്ടുടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ച മത്സരത്തിൽ എഡിൻസൺ കവാനിയുടെ ഗോളിന് 34മത് മിനുറ്റിൽ യുറുഗ്വയാണ് മുൻപിലെത്തിയത്. എന്നാൽ മത്സരത്തിന്റെ 63മത് മിനുറ്റിൽ സെർജിയോ അഗ്യൂറോയുടെ ഹെഡറിൽ അർജെന്റീന സമനില പിടിച്ചു. പക്ഷേ അർജെന്റീനയുടെ സമനിലക്ക് അധികം ആയുസ്സില്ലെന്ന് തെളിയിച്ചു കൊണ്ട് ബാർസലോണയിൽ മെസ്സിയുടെ സഹതാരമായ സുവാരസ് യുറുഗ്വക്ക് വേണ്ടി ലീഡ് നേടി. 69മത് മിനുറ്റിൽ ലഭിച്ച ഫ്രീകിക്ക് അവസരം മികച്ചൊരു കിക്കിലൂടെ യുറുഗ്വ താരം മുതലെടുക്കുകയായിരുന്നു. 
 
സുവാരസിന്റെ ഫ്രീകിക്ക് ഗോളോട് കൂടി മത്സരം യുറുഗ്വ പക്ഷത്തേക്ക് നീങ്ങിയെങ്കിലും അവസാന നിമിഷം അർജെന്റീനക്ക് വേണ്ടി മെസ്സി ഗോൾ നേടി മത്സരം രക്ഷിച്ചെടുക്കുകയായിരുന്നു. കളിയുടെ അധികസമയത്ത് ബോക്സിൽ വെച്ച് മാര്‍ട്ടിന്‍ കസിറെസ് പന്ത് കൈക്കൊണ്ട് തടഞ്ഞതിനെ തുടർന്നാണ് 92മത് മിനുറ്റിൽ അർജെന്റീനക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. കിട്ടിയ പെനാൽറ്റി അവസരം അർജന്റീന നായകൻ കൂടിയായ മെസ്സി ലക്ഷ്യത്തിലെത്തികുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments