Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടിക്കല്ലെ മെസ്സിയേ...നാട്ടിലെ ചെക്കന്മാര് സ്വൈര്യം തരൂല മെസ്സിയേ...കളിക്കിടയിലുള്ള മലയാളി ആരാധകന്റെ വീഡിയോ വൈറൽ

അടിക്കല്ലെ മെസ്സിയേ...നാട്ടിലെ ചെക്കന്മാര് സ്വൈര്യം തരൂല മെസ്സിയേ...കളിക്കിടയിലുള്ള മലയാളി ആരാധകന്റെ വീഡിയോ വൈറൽ

അഭിറാം മനോഹർ

, ശനി, 16 നവം‌ബര്‍ 2019 (12:49 IST)
ബ്രസീൽ അർജന്റീന പോരാട്ടം മലയാളികൾക്ക് എന്നും ആഘോഷമാണ്. പതിവ് പോലെ ഇന്നലെ റിയാദിൽ നടന്ന ബ്രസീൽ അർജന്റീന സൂപ്പർ ക്ലാസിക്കോ മത്സരവും വലിയ ആവേശമാണ് മലയാളി ഫുട്ബോൾ ആരാധകർക്കിടയിൽ സ്രുഷ്ടിച്ചത്. ഇന്നലെ നടന്ന പോരാട്ടത്തിൽ ചിരവൈരികളായ ബ്രസീലിനെ തോൽപ്പിച്ചതിന്റെ ആഹ്ലാദത്തിലാണ് അർജന്റീനിയൻ ആരാധകർ.
 
എന്നാൽ ഇപ്പോൾ ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പക്ഷേ വൈറൽ ആയിരിക്കുന്നത് അർജന്റീനിയൻ ആരാധകരുടെ ആഘോഷമല്ല മറിച്ച് ബ്രസീൽ ആരാധകന്റെ ഒരു വീഡിയോയാണ്. ബ്രസീലിനെതിരെ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി പെനാൽറ്റി എടുക്കാൻ വരുമ്പോൾ ബ്രസീൽ ആരാധകർ മെസ്സിയോട് ഗോളടിക്കല്ലെടാ എന്ന് പറയുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം.
 
 സൗദി അറേബ്യയിലെ റിയാദിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന വിജയം കണ്ടത്. മത്സരം  കാണൂവാനായി ഒട്ടനേകം മലയാളികളും ഗാലറിയിൽ എത്തിയിരുന്നു. വിലക്കിന് ശേഷം തിരിച്ചെത്തിയ മെസ്സി മികച്ച പ്രകടാനമാണ് മത്സരത്തിൽ കാഴ്ചവെച്ചത്. മത്സരത്തിൽ പെനാൽറ്റി എടുക്കാൻ പോകുമ്പോൾ അടിക്കല്ലേ മെസ്സിയേ..... ഗോളടിക്കല്ലെ മെസ്സിയേ നാട്ടിലുള്ള ചെക്കന്മാർ സ്വൈര്യം തരൂല മെസ്സിയേ.... മാവൂരിലെ ചെക്കന്മാർ  സ്വൈര്യം തരൂല മെസ്സിയേ എന്നായിരുന്നു മലയാളി ആരാധകന്റെ കമന്റ്. ഇതാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
 
പെനാൽറ്റി ബ്രസീൽ ഗോളി അലിസൺ തടുത്തുവെങ്കിലും റീബൗണ്ടിലൂടെ മെസ്സി ഗോൾ ഉറപ്പാക്കുകയായിരുന്നു. ബ്രസീലിന് കിട്ടിയ പെനാൽറ്റി ഗബ്രിയേൽ ജീസ്യൂസ് പാഴാക്കുകയും ചെയ്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തകർന്നടിഞ്ഞ് ബംഗ്ലാദേശ്; എറിഞ്ഞ് വീഴ്ത്തി ഇന്ത്യ