മെസിക്ക് പരുക്ക്; അര്‍ജന്റീന ക്യാംപില്‍ ആശങ്ക

ക്രൊയേഷ്യക്കെതിരായ സെമി ഫൈനല്‍ മത്സരത്തിനിടെയാണ് മെസിക്ക് പരുക്കേറ്റത്

Webdunia
വെള്ളി, 16 ഡിസം‌ബര്‍ 2022 (11:17 IST)
അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്ക് പരുക്ക്. ലോകകപ്പ് ഫൈനല്‍ മത്സരത്തിനു രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് മെസി പരുക്കിന്റെ പിടിയിലാണെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഇന്നലെ മുതല്‍ മെസി ടീമിനൊപ്പം പരിശീലനത്തില്‍ പങ്കെടുക്കുന്നില്ല. 
 
ക്രൊയേഷ്യക്കെതിരായ സെമി ഫൈനല്‍ മത്സരത്തിനിടെയാണ് മെസിക്ക് പരുക്കേറ്റത്. ഇടത് തുടയുടെ പേശികളില്‍ താരത്തിനു കടുത്ത വേദനയുണ്ട്. ക്രൊയേഷ്യക്കെതിരായ മത്സരത്തിനിടെയും മെസി ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. വേദന സഹിച്ചാണ് മെസി സെമി ഫൈനലില്‍ മുഴുവന്‍ സമയവും കളിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
അതേസമയം, ഒരു ദിവസം കൂടി പൂര്‍ണമായി വിശ്രമിച്ച ശേഷം ശനിയാഴ്ച മെസി പരിശീലനത്തിനു ഇറങ്ങിയേക്കുമെന്നാണ് അര്‍ജന്റൈന്‍ ക്യാംപില്‍ നിന്ന് ലഭിക്കുന്ന വിവരം. ടീം ചികിത്സാ സംഘം ഇപ്പോള്‍ മെസിക്കൊപ്പം ഉണ്ട്. ഫൈനലില്‍ മെസിക്ക് മുഴുവന്‍ സമയം കളത്തിലിറങ്ങാന്‍ സാധിക്കുമെന്ന് പരിശീലകന്‍ ലയണല്‍ സ്‌കലോണിയും പ്രതീക്ഷിക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിയെങ്കിലും ബാബറിനെ കോലിയുമായി താരതമ്യം ചെയ്യുന്നത് നിർത്താമോ: ഇർഫാൻ പത്താൻ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

ക്രിക്കറ്റിനെ പറ്റി ഒന്നും അറിയാത്തവരാണ് തലപ്പത്ത്, മണ്ടന്മാർ, പിസിബിക്കെതിരെ രൂക്ഷ വിമർശനവുമായി ഷോയ്ബ് അക്തർ

സീനിയർ താരങ്ങളെ പുറത്തിരുത്തണം,പുതിയ പിള്ളേർ കളിക്കട്ടെ, ഇന്ത്യക്കെതിരായ പരാജയത്തിൽ പ്രതികരണവുമായി ഷാഹിദ് അഫ്രീദി

ഇന്ത്യയോട് തോറ്റതോടെ എല്ലാം പാളി, അവസാന ഗ്രൂപ്പ് മത്സരത്തിൽ പാകിസ്ഥാന് ജയിച്ചെ തീരു

അടുത്ത ലേഖനം
Show comments