Select Your Language

Notifications

webdunia
webdunia
webdunia
webdunia

റൊണാള്‍ഡോയെ ബെഞ്ചിലിരുത്തിയ പോര്‍ച്ചുഗല്‍ പരിശീലകന്‍ പുറത്ത് !

മൊറോക്കോയ്‌ക്കെതിരായ മത്സരത്തില്‍ റൊണാള്‍ഡോയെ 50 മിനിറ്റുകള്‍ക്ക് ശേഷമാണ് കളത്തിലിറക്കിയത്

Santos quits Portugal coach position
, വെള്ളി, 16 ഡിസം‌ബര്‍ 2022 (08:55 IST)
ഖത്തര്‍ ലോകകപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബെഞ്ചിലിരുത്തി വിവാദങ്ങളില്‍ ഇടംപിടിച്ച പോര്‍ച്ചുഗല്‍ ദേശീയ ടീം പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് പുറത്ത്. ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയോട് തോറ്റ് പോര്‍ച്ചുഗല്‍ പുറത്തായിരുന്നു. അതിനു പിന്നാലെയാണ് പരിശീലകസ്ഥാനത്തു നിന്ന് സാന്റോസ് രാജിവെച്ചത്. പോര്‍ച്ചുഗല്‍ പരിശീലകനായി എട്ട് വര്‍ഷം സേവനം ചെയ്ത ശേഷമാണ് രാജി. 
 
മൊറോക്കോയ്‌ക്കെതിരായ മത്സരത്തില്‍ റൊണാള്‍ഡോയെ 50 മിനിറ്റുകള്‍ക്ക് ശേഷമാണ് കളത്തിലിറക്കിയത്. ഈ തീരുമാനം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. 2024 യൂറോ കപ്പ് വരെ കരാര്‍ ബാക്കിനില്‍ക്കെയാണ് സാന്റോസിന്റെ പടിയിറക്കം. പുതിയ പരിശീലകന് വേണ്ടി പോര്‍ച്ചുഗല്‍ അന്വേഷണം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. 2016 യൂറോ കപ്പും 2019 നാഷന്‍സ് ലീഗും പോര്‍ച്ചുഗല്‍ സ്വന്തമാക്കിയത് സാന്റോസിന്റെ കീഴിലാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗോൾഡൻ ബോളും ഒപ്പം ലോകകിരീടവും, മെസ്സി ലക്ഷ്യമിടുന്നത് മറഡോണയുടെ നേട്ടം ആവർത്തിക്കാൻ