Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെസ്സി ബാഴ്സ വിടുന്നു: 2021 വരെയുള്ള കരാർ റദ്ദാക്കണം എന്ന് ഔദ്യോഗികമായി കത്ത് നൽകി

മെസ്സി ബാഴ്സ വിടുന്നു: 2021 വരെയുള്ള കരാർ റദ്ദാക്കണം എന്ന് ഔദ്യോഗികമായി കത്ത് നൽകി
, ബുധന്‍, 26 ഓഗസ്റ്റ് 2020 (08:28 IST)
അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബാഴ്സലോണ വിടാനുള്ള നീക്കങ്ങൾ ആരംഭിച്ച് ലിയണൽ മെസ്സി. ബാഴ്സലോണയുമായുള്ള കരാർ അവസാനിപ്പിയ്ക്കുന്നു എന്ന് അറിയിച്ച് മെസ്സി ക്ലബ്ബ് അധികൃതർക്ക് ഔദ്യോഗികമായി കത്ത് നൽകി. എപ്പോൾ വേണമെങ്കിലും ക്ലബ്ബ് വിടാൻ കരാറിൽ വ്യവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബാഴ്സലോണയ്ക്ക് മെസ്സി കത്ത് നൽകിയിരിയ്ക്കുന്നത്.
 
എന്നാൽ മെസ്സിയുടെ ആവശ്യം ബാഴ്സ പരിഗണിയ്ക്കുമോ എന്ന കാര്യം സംശയമാണ് എന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. സീസണിൽ എപ്പോൾ വേണമെങ്കിലും ക്ലബ്ബ് വിടാം എന്ന് വ്യവസ്ഥ ചെയ്ത കരാർ ഇക്കഴിഞ്ഞ ജൂണോടെ അവസാനിച്ചു എന്നാണ് ചിലർ ചുണ്ടിക്കാട്ടുന്നത്. അങ്ങനയെങ്കിൽ മെസ്സിയും ബാഴ്സയും തമ്മിൽ വലിയ നിയമ പോരാട്ടം തന്നെ ഉണ്ടായേക്കും എന്നാണ് വിലയിരുത്തൽ. 
 
തുടർച്ചയായ പരാജയങ്ങൾ മാത്രമല്ല, സഹതാരങ്ങളുമായുള്ള രസച്ചേർച്ചകളും ഈ സീസണിൽ വലിയ ചർച്ചയായി. അത്‌ലറ്റിയ്ക്കോയിൽനിന്നും വൻ തുകയ്ക്ക ബാഴ്സയിലെത്തിയ അന്റോണിയോ ഗ്രീസ്മാനുമായി അത്ര നല്ല ബന്ധമായിരുന്നില്ല മെസ്സിയ്ക്ക് ഉണ്ടായിരുന്നത്. മുൻ സ്പോർട്ടിങ് ഡയറക്ടർ എറിക് അബിദാലുമായും മെസിയ്ക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതെല്ലാം ബാഴ്സയുടെ മോശം പ്രകടനത്തിന് കാരണമായി എന്ന് വലിയ വിമർശനം ഉണ്ട്.   
 
ബാഴ്സ വിടുന്ന മെസ്സി ഏത് ക്ലബ്ബിലേയ്ക്ക് ചേക്കേറും എന്നതിൽ ഔദ്യോഗികമായ സ്ഥിരീകരണങ്ങൾ ഒന്നുമില്ല. എന്നാൽ മുൻ ബാഴ്സ പരിശീലകൻ പെപ്പ് ഗ്വാർഡിയോള പരിശീലിപ്പിയ്ക്കുന്ന സിറ്റിയിലേയ്ക്കാണ് മെസ്സി എത്തുക എന്ന അഭ്യൂഹങ്ങൾ പ്രചരിയ്ക്കുന്നുണ്ട്. 2001ൽ ബാഴ്സയുടെ യുത്ത് ക്ലബ്ബിൽ കളിച്ചുതുടങ്ങിയ മെസ്സി 2004 ലണ് ഒന്നാം നിര ടീമിൽ എത്തുന്നത്. പിന്നീടങ്ങോട്ട് ബാഴ്സയിൽ മെസ്സിയുടെ തേരോട്ടമായിരുന്നു,

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അക്കാര്യത്തിൽ ധോണിയെപ്പോലെയാണ് ഞാനും: തുറന്നുപറഞ്ഞ് സഞ്ജു