ലോകമെങ്ങും നിരവധി ആരാധകരുള്ള താരമാണ് അർജന്റീനയുടെ ലയണൽ മെസി. ലോകമെങ്ങും ആരാധകരുള്ള താരത്തെ തങ്ങളുടെ ബ്രാൻഡ് അംബാസഡറാക്കിയിരിക്കുകയാണ് സൗദി അറേബ്യ. ചൊവ്വാഴ്‌ച ജിദ്ദയിലെത്തിയ താരത്തിന് ഉജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്.
മെസിയെ സൗദിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ വളരെ സന്തോഷം. ഞങ്ങളുടെ ചെങ്കടലിലെ നിധികളെയും ജിദ്ദാ സീസണും പൗരാണിക ചരിത്രവും നിങ്ങൾ തിരിച്ചറിയാൻ പോകുന്നു എന്നത് ഞങ്ങളെയും വിസ്‌മയിപ്പിക്കുന്നു. മെസി ഇവിടെ ആദ്യമായി വരികയല്ല, അവസാനത്തെ സന്ദർശനവുമാവില്ല ഇത്. സൗദി ടൂറിസം മന്ത്രി ട്വിറ്ററിൽ കുറിച്ചു.
2010ൽ മെസി യുണിസെഫിന്റെ അംബാസിഡറായിരുന്നു. യെമന് നേരെയുള്ള സൈനിക നടപടികളുടെ പേരിൽ യുണിസെഫ് വിമർശിച്ച സൗദി അറേബ്യയുടെ ബ്രാൻഡ് അംബസഡറാകുന്നു എന്ന വിമർശനവും ഇതിനിടെ താരത്തിനെതിരെ ഉയരുന്നുണ്ട്.