Select Your Language

Notifications

webdunia
webdunia
webdunia
webdunia

പണകിലുക്കത്തില്‍ കേമന്‍ ആര്? പുതിയ ക്ലബുകളില്‍ മെസിയുടെയും റൊണാള്‍ഡോയുടെയും പ്രതിഫലം ഇതാ

Messi PSG
, ശനി, 28 ഓഗസ്റ്റ് 2021 (09:08 IST)
കായിക ലോകത്തെ ഞെട്ടിച്ച രണ്ട് വമ്പന്‍ ട്രാന്‍സ്ഫറുകളാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ഫുട്‌ബോളില്‍ നടന്നത്. ബാഴ്‌സലോണയുമായുള്ള വര്‍ഷങ്ങളുടെ ബന്ധം ഉപേക്ഷിച്ച് ലിയോണല്‍ മെസി പി.എസ്.ജി.യിലേക്കും യുവന്റസില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കും ചേക്കേറി. ഇരുവര്‍ക്കും പുതിയ ക്ലബുകള്‍ ഓഫര്‍ ചെയ്തിരിക്കുന്നത് വന്‍ പ്രതിഫലമാണ്. ഇവരില്‍ ആരാണ് പണകിലുക്കത്തില്‍ കേമന്‍ എന്ന് അറിയാമോ? ഇരുവരുടെയും വാര്‍ഷിക പ്രതിഫലത്തിന്റെ കണക്കുകള്‍ പരിശോധിക്കാം. 
 
മെസിയുമായി രണ്ട് വര്‍ഷത്തെ കരാറാണ് പിഎസ്ജി ഒപ്പിട്ടിരിക്കുന്നത്. കരാര്‍ ഒരു വര്‍ഷം കൂടി നീട്ടാവുന്നതാണ്. കരാര്‍ പ്രകാരം ആഴ്ചയില്‍ 769,230 യൂറോ (ഏഴു കോടിയോളം രൂപ) ആയിരിക്കും മെസിയുടെ പ്രതിഫലം. ഇത് പ്രകാരം പ്രതിവര്‍ഷം 350 കോടി രൂപയായിരിക്കും മെസ്സിക്ക് പ്രതിഫലമായി ലഭിക്കുക. ഒരു ദിവസം 109,890 യൂറോയാണ് (96 ലക്ഷത്തോളം രൂപ) മെസ്സിയുടെ പ്രതിഫലം. ഇതനുസരിച്ച് മിനിറ്റിന് 6,634 ഇന്ത്യന്‍ രൂപയായിരിക്കും പ്രതിഫലമായി സൂപ്പര്‍താരത്തിന് ലഭിക്കുക. 
 
യുവന്റസ് വിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് എത്തുന്ന പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ലഭിക്കുന്ന പ്രതിഫലം എത്ര? യുണൈറ്റഡിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന താരമാകുകയാണ് റൊണാള്‍ഡോ. നിലവില്‍ ഡേവിഡ് ഡി ഗിയയാണ് 19.5 മില്യണ്‍ പൗണ്ടുമായി ഒന്നാം സ്ഥാനത്ത്. വാര്‍ഷിക പ്രതിഫലത്തില്‍ റൊണാള്‍ഡോ ഇത് മറികടക്കും. ഏകദേശം 25 മില്യണ്‍ പൗണ്ട് ആണ് റൊണാള്‍ഡോയ്ക്ക് വാര്‍ഷിക പ്രതിഫലമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഓഫര്‍ ചെയ്തിരിക്കുന്നത്. അതായത് 252 കോടിയിലേറെ രൂപയായിരിക്കും റൊണാള്‍ഡോയുടെ വാര്‍ഷിക പ്രതിഫലം. ആഴ്ചയില്‍ നാലേമുക്കാല്‍ കോടിയോളം രൂപയാണ് ഇത്. ദ് സണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 
 
അതായത്, മെസിക്ക് 350 കോടി രൂപയാണ് പി.എസ്.ജി. വാര്‍ഷിക പ്രതിഫലമായി നല്‍കുന്നതെങ്കില്‍ റൊണാള്‍ഡോയ്ക്ക് 252 കോടി രൂപയായിരിക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ലഭിക്കുക. പണകിലുക്കത്തില്‍ മെസി റൊണാള്‍ഡോയേക്കാള്‍ മുന്നിലാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലീഡ്‌സില്‍ ഇന്ത്യന്‍ ചെറുത്തുനില്‍പ്പ്; ഇന്ന് നിര്‍ണായകം, രക്ഷിക്കുമോ പൂജാര?