Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേ മെസി പിന്നേം..! മിയാമിക്ക് വേണ്ടി ഇരട്ട ഗോള്‍; തോല്‍വി ഉറപ്പിച്ച മത്സരത്തിലും ഗോട്ട് മാജിക്ക്

മത്സരത്തില്‍ 3-1 നും 4-2 നും പിന്നില്‍ നിന്ന ശേഷമാണ് മെസി മാജിക്കില്‍ ഇന്റര്‍ മിയാമി ജയം സ്വന്തമാക്കിയത്

Messi scored goals for Inter Miami Video
, തിങ്കള്‍, 7 ഓഗസ്റ്റ് 2023 (10:46 IST)
സമകാലിക ഫുട്‌ബോളില്‍ തന്നെ വട്ടംവയ്ക്കാന്‍ ആരുമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് ലയണല്‍ മെസി. ഇന്റര്‍ മിയാമിക്ക് വേണ്ടി ഇരട്ട ഗോള്‍ നേടിയാണ് താരം തന്റെ ഗോട്ട് പദവി അരക്കിട്ടുറപ്പിച്ചത്. ലീഗ്‌സ് കപ്പില്‍ എഫ്‌സി ഡല്ലാസിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് മെസിയുടെ ഇന്റര്‍ മിയാമി ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി. 
 
മത്സരത്തില്‍ 3-1 നും 4-2 നും പിന്നില്‍ നിന്ന ശേഷമാണ് മെസി മാജിക്കില്‍ ഇന്റര്‍ മിയാമി ജയം സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് 4-4 നാണ് മത്സരം അവസാനിച്ചത്. പിന്നീട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3 നായിരുന്നു ഇന്റര്‍ മിയാമിയുടെ ജയം. 

80-ാം മിനിറ്റ് വരെ 4-2 ന് മുന്നിലായിരുന്നു ഡല്ലാസ്. മാര്‍കോ ഫര്‍ഹാന്റെ ഓണ്‍ഗോളിലാണ് മിയാമി മൂന്നാം ഗോള്‍ സ്വന്തമാക്കിയത്. പിന്നീട് 85-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്ന് തൊടുത്തുവിട്ട ഫ്രീ കിക്ക് ലക്ഷ്യത്തിലെത്തിച്ച് മെസി മിയാമിയുടെ രക്ഷകനായി. മിയാമിക്ക് വേണ്ടി നാല് കളികളില്‍ നിന്ന് ഏഴ് ഗോളുകളാണ് ഇതുവരെ മെസി നേടിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sanju Samson: ഇന്നലെ വന്ന തിലക് വര്‍മ വരെ സെന്‍സിബിള്‍ ആയി കളിക്കുന്നു, സഞ്ജു ഇപ്പോഴും പഴയ പല്ലവി തന്നെ; ഇനി എന്ന് നേരെയാകുമെന്ന് ആരാധകര്‍