Publish Date: Tue, 25 Jul 2023 (13:31 IST)
Updated Date: Tue, 25 Jul 2023 (13:26 IST)
ഇന്റര്‍ മയാമിയുടെ പുതിയ നായകനായി മെസ്സി മാറുമെന്ന് സ്ഥിരീകരിച്ച് ഇന്റര്‍ മയാമി. കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് പുറത്തിരിക്കുന്ന ബ്രസീലിയന്‍ മിഡ് ഫീല്‍ഡറായ ഗ്രിഗോറായിരുന്നു ക്ലബിന്റെ മുന്‍ നായകന്. എന്നാല്‍ മെസ്സി എത്തുന്നതോടെ മെസ്സിയായിരിക്കും ടീമിന്റെ നായകനെന്ന് കോച്ച് ടാറ്റാ മാര്‍ട്ടിനോ വ്യക്തമാക്കി.
ജൂലൈ 21ന് ക്രൂസ് അസുലിനെതിരെയായിരുന്നു ഇന്റര്‍ മയാമിയില്‍ മെസ്സിയുടെ അരങ്ങേറ്റ മത്സരം. 90 മിനിറ്റ് പൂര്‍ത്തിയാകുമ്പോള്‍ സമനിലയിലായിരുന്ന മത്സരത്തില്‍ ഇന്റര്‍ മയാമി വിജയിച്ചത് 94മത് മിനിറ്റില്‍ മെസ്സി നേടിയ ഫ്രീകിക്കിലൂടെയായിരുന്നു. ലീഗ് കപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ അറ്റ്ലാന്റ യുണൈറ്റഡിനെതിരെയാണ് ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം. മെസ്സിയായിരിക്കും മയാമിയെ ഈ മത്സരത്തില്‍ നയിക്കുക.
അഭിറാം മനോഹർ
Publish Date: Tue, 25 Jul 2023 (13:31 IST)
Updated Date: Tue, 25 Jul 2023 (13:26 IST)