ഏഴാം തവണയും ഫുട്ബോളിലെ അതിവിശിഷ്ട ബഹുമതിയായ ബാലണ്‍ ഡി ഓർ സ്വന്തമാക്കിയിരിക്കുകയാണ് പിഎസ്‌ജിയുടെ അർജന്റൈൻ ഇതിഹാസ താരമായ ലയണൽ മെസ്സി. ജര്‍മ്മന്‍ ടീം ബയേണ്‍ മ്യൂണിച്ചിന്റെ പോളണ്ടുകാരനായ ഫോര്‍വേഡ് റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയെ മറികടന്നാണ് മെസി പുരസ്‌കാരം സ്വന്തമാക്കിയത്.
ലെവൻഡോസ്‌കിയുടെ എതിരാളിയായതിൽ ഏറെ അഭിമാനമുണ്ടെന്നും പുരസ്‌കാരം ലെവൻഡോസ്‌കി അർഹിച്ചതാണെന്നും മെസ്സി പുരസ്‌കാര വേദിയിൽ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരത്തിന് നിങ്ങളായിരുന്നു അര്‍ഹന്‍.ലെവന്‍ഡോവ്സ്‌കി, നിങ്ങളുടെ എതിരാളിയായതില്‍ എനിക്കേറെ അഭിമാനമുണ്ട്.ഴിഞ്ഞ വര്‍ഷം എല്ലാവരും നിങ്ങളാണ് വിജയിയെന്ന് അംഗീകരിച്ചിരുന്നു. ഫ്രാന്‍സ് ഫുട്‌ബോള്‍ നിങ്ങള്‍ക്ക് അര്‍ഹതയുള്ള ബാലണ്‍ ഡി ഓര്‍ നല്‍കണം എന്നാണു ഞാന്‍ കരുതുന്നത്.
കൊവിഡ് ഇല്ലായിരുന്നുവെങ്കിൽ നീ ആയിരുന്നു അവിടെ വിജയി. നിന്റെ വീട്ടിലും ഒരു ബാലൺ ഡിഓർ വേണം മെസ്സി പറഞ്ഞു. കോവിഡ് മൂലം 2020-ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നില്ല. 2021ൽ അര്‍ജന്റീനയെ കോപ്പ അമേരിക്കയില്‍ ജേതാക്കളാക്കിയത് അടക്കമുള്ള നേട്ടങ്ങളാണ് മെസിക്ക് തുണയായത്.