ലോകകപ്പ് സമ്മാനിക്കുന്ന സമയത്ത് മെസിയെ അണിയിച്ച കറുപ്പ് അങ്കി എന്താണ്?
രാജകുടുംബത്തിലെ അംഗങ്ങളോ മതനേതാക്കളോ വിശേഷദിവസങ്ങളില്‍ ഈ അങ്കി ധരിക്കും
ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് അര്‍ജന്റീന ലോകകപ്പ് സ്വന്തമാക്കിയ കാഴ്ച ലോകമെമ്പാടുമുള്ള ആരാധകര്‍ ഏറെ ആവേശത്തോടെയാണ് കണ്ടത്. അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്ക് ലോകകപ്പ് സമ്മാനിക്കുന്ന സമയത്ത് അദ്ദേഹത്തെ കറുത്ത അങ്കി ധരിപ്പിച്ചിരുന്നു. ഇത് എന്താണെന്നാണ് ആരാധകര്‍ ഇപ്പോള്‍ അന്വേഷിക്കുന്നത്.
ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ താനിയാണ് മെസിയെ ഈ അങ്കി അണിയിച്ചത്. കറുപ്പില്‍ ഗോള്‍ഡന്‍ കരയുള്ള അങ്കി ധരിച്ചുള്ള മെസിയുടെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അറബ് രാജ്യങ്ങളില്‍ വിശേഷ ദിവസങ്ങളില്‍ ധരിക്കുന്ന വസ്ത്രമാണ് ഇത്. ഒട്ടക രോമവും ആടിന്റെ കമ്പിളിയും ഉപയോഗിച്ചാണ് ഈ അങ്കി ഉണ്ടാക്കുന്നത്.
രാജകുടുംബത്തിലെ അംഗങ്ങളോ മതനേതാക്കളോ വിശേഷദിവസങ്ങളില്‍ ഈ അങ്കി ധരിക്കും. ബിഷ്ത് എന്നാണ് ഈ വസ്ത്രത്തിന്റെ പേര്.