Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മെസിയെ എങ്ങനെ പൂട്ടണമെന്ന് കാണിച്ചുതരാം'; അര്‍ജന്റീനയ്ക്ക് മുന്നറിയിപ്പുമായി നെതര്‍ലന്‍ഡ്‌സ് പരിശീലകന്‍

Netherlands warning to Messi
, ബുധന്‍, 7 ഡിസം‌ബര്‍ 2022 (12:37 IST)
അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടര്‍ മത്സരത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 2014 ലോകകപ്പ് സെമി ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തങ്ങളെ തോല്‍പ്പിച്ച അര്‍ജന്റീനയോട് പകരം വീട്ടാന്‍ നെതര്‍ലന്‍ഡ്‌സ് തന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങി. അര്‍ജന്റീന നായകന്‍ ലയണല്‍ മെസിയെ പൂട്ടുക എന്നത് തന്നെയാണ് നെതര്‍ലന്‍ഡ്‌സ് പരിശീലകന്‍ ലൂയിസ് വാന്‍ ഗാലിന്റെ പ്രധാന തന്ത്രം. അത് എങ്ങനെയാണെന്ന് കളിക്കളത്തില്‍ കാണാമെന്നാണ് വാന്‍ ഗാല്‍ പറയുന്നത്. 
 
' മെസി വളരെ അപകടകാരിയായ ക്രിയേറ്റീവ് കളിക്കാരനാണ്. അവസരങ്ങള്‍ സൃഷ്ടിക്കാനും ഗോള്‍ നേടാനും അപാരമായ കഴിവ് മെസിക്കുണ്ട്. പക്ഷേ പന്ത് നഷ്ടപ്പെട്ടാല്‍ അത് തിരിച്ചെടുക്കാന്‍ മെസി ഇടപെടില്ല. അത് ഞങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കും. മെസിയെ എങ്ങനെ പൂട്ടുമെന്ന് വെള്ളിയാഴ്ച കാണാം. അത് ഇപ്പോള്‍ പറയുന്നില്ല,' വാന്‍ ഗാല്‍ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൊറോക്കൻ ഹീറോ യാസിൻ ബൗനോയെ ഓർമയില്ലെ? ബ്ലാസ്റ്റേഴ്സ് ആരാധകർ മറക്കാൻ ഇടയില്ല