Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരുക്കേറ്റ രാത്രി ഒരുപാട് കരഞ്ഞു, ഇപ്പോൾ ലോകകപ്പ് എന്ന സ്വപ്നം മാത്രമെ മുന്നിലുള്ളു: നെയ്മർ

പരുക്കേറ്റ രാത്രി ഒരുപാട് കരഞ്ഞു, ഇപ്പോൾ ലോകകപ്പ് എന്ന സ്വപ്നം മാത്രമെ മുന്നിലുള്ളു: നെയ്മർ
, ചൊവ്വ, 6 ഡിസം‌ബര്‍ 2022 (14:41 IST)
ഖത്തർ ലോകകപ്പിൽ ലോകകിരീടം സ്വന്തമാക്കുക എന്ന ബ്രസീൽ പടയുടെ സ്വപ്നങ്ങൾ നെയ്മർ എന്ന തങ്ങളുടെ സൂപ്പർ താരത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ നെയ്മർക്ക് പരിക്കേറ്റതോടെ വലിയ ആശങ്കയാണ് സൃഷ്ടിക്കപ്പെട്ടത്. ഇപ്പോഴിതാ പരിക്കേറ്റതിനെ പറ്റി മനസ് തുറക്കുകയാണ് സൂപ്പർ താരം.
 
പരുക്കേറ്റ രാത്രി ഒരുപാട് പ്രയാസമായിരുന്നു. എൻ്റെ തലയിൽ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു. നല്ല സീസണായിരുന്നു. ഞാൻ നല്ല രീതിയിൽ തന്നെ കളിക്കുകയും ചെയ്തിരുന്നു. അത്തരമൊരു അവസ്ഥയിൽ പരുക്കേൽക്കേണ്ടി വന്നത് എന്നെ ഏറെ വിഷമിപ്പിച്ചു. അന്ന് രാത്രി ഞാൻ ഏറെ കരഞ്ഞു. എല്ലാം എൻ്റെ കുടുംബത്തിനറിയാം. പക്ഷേ എല്ലാം ശരിയായി വന്നു.
 
പരിക്കേറ്റ അന്ന് രാവിലെ 11 മണിവരെ ഉറങ്ങാതിരുന്ന് ഫിസിയോതെറാപ്പി ചെയ്തു.മറ്റ് ദിവസങ്ങളിൽ രാവിലെ 5, 6 മണി വരെ ഉറങ്ങാതിരുന്നു. ഈ ബുദ്ധിമുട്ടുകളെല്ലാം കിരീടം നേടുമ്പോൾ വിലയേറിയതാവും. നെയ്മർ പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എത്രവർഷമായി ഷാക്കിബ് ഐപിഎൽ കളിക്കുന്നു, അയാൾ എങ്ങനെ പന്തെറിയുമെന്ന് കുട്ടികൾക്ക് പോലുമറിയാം, ഇന്ത്യൻ ബാറ്റർമാർക്ക് അറിയില്ല