Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫ്രാൻസ് താരത്തിൻ്റെ സ്വർണമാല എന്തിന് ഊരിമാറ്റി ? തീരുമാനത്തിന് പിന്നിലെ കാരണം ഇതാണ്

ഫ്രാൻസ് താരത്തിൻ്റെ സ്വർണമാല എന്തിന് ഊരിമാറ്റി ? തീരുമാനത്തിന് പിന്നിലെ കാരണം ഇതാണ്
, തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (19:37 IST)
ഫ്രാൻസ്-പോളണ്ട് മത്സരത്തിനിടെ ഫ്രാൻസ് ഡിഫൻഡർ ജൂൾസ് കൗണ്ടയോട് കഴുത്തിലണിഞ്ഞിരുന്ന സ്വർണമാല അഴിച്ചുമാറ്റാൻ അസിസ്റ്റൻ്റ് റഫറി ആവശ്യപ്പെട്ടിരുന്നു. കളിക്കിടെ ഈ സംഭവം നടക്കുമ്പോൾ പലരും എന്തുകൊണ്ടാണ് റഫറി ഇങ്ങനെ ചെയ്തതെന്ന് അത്ഭുതപ്പെട്ടിരിക്കും. കളിക്കളത്തിൽ പാലിക്കേണ്ട നിയമമായിരുന്നു താരം കഴിഞ്ഞ മത്സരത്തിൽ തെറ്റിച്ചത്.
 
എല്ലാതരത്തിലുള്ള സ്വർണാഭരണങ്ങളും മത്സരത്തിനിടെ കളിക്കാർ അണിയരുതെന്നാണ് ചട്ടം എന്നിരിക്കെ 40 മിനിറ്റോളമാണ് താരം സ്വർണമാല ധരിച്ച് കളിച്ചത്. ലോകകപ്പ് പോലുള്ള മത്സരത്തിൽ പോലും കളിക്കാർ നീയമം ലംഘിച്ചത് സുരക്ഷാവീഴ്ചയായാണ് കണക്കാക്കപ്പെടുന്നത്. കളിക്കിടയിൽ മറ്റ് താരങ്ങൾ ജേഴ്സിയിലും കൈയിലും കഴുത്തിലുമെല്ലാം പിടിച്ചുവലിക്കുന്നത് ഫുട്ബോളിൽ സാധാരണമാണ്. ഈ പിടുത്തത്തിനിടയിൽ കഴുത്തിലെ ആഭരണത്തിൽ എതിർക്കളിക്കാരൻ്റെ കൈ വലിയുകയോ കുടുങ്ങുകയോ ചെയ്താൽ ഗുരുതരമായ പരിക്കിലേക്ക് അത് നയിച്ചേക്കാം.
 
എതിർ കളിക്കാരൻ്റെ കയ്യിലാണ് ഇത്തരത്തിൽ ചരട്, ചെയിൻ എന്നിവ കൊരുത്തുപോകുന്നതെങ്കിലും വലിയ ദുരന്തം സംഭവിച്ചേക്കാം. ഇതിനാലാണ് മത്സരത്തിനിടെ ആഭരണങ്ങൾ അണിയുന്നതിന് വിലക്കുള്ളത്. 40 മിനിറ്റോളം ആഭരണം ധരിച്ചുകൊണ്ടാണ് താരം കളിച്ചത് എന്നതിനാൽ സംഭവത്തിൽ കൗണ്ടയ്ക്കെതിരെ ഫിഫയുടെ ശിക്ഷാനടപടിയുണ്ടാകാൻ സാധ്യതയുള്ളതായി മാധ്യമങ്ങൾ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകകപ്പ് നോക്കൗട്ടിലെ ഗോൾ വരൾച്ചയ്ക്ക് അറുതിയിട്ട് മെസ്സി, ഇനി ക്രിസ്റ്റ്യാനോയുടെ ഊഴം