Webdunia - Bharat's app for daily news and videos

Install App

Neymar Jr: ബ്രസീലിന്റെ കോപ്പ മോഹത്തിന് തിരിച്ചടി, നെയ്മര്‍ ടൂര്‍ണമെന്റില്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്

അഭിറാം മനോഹർ
വ്യാഴം, 21 മാര്‍ച്ച് 2024 (19:47 IST)
ജൂണ്‍,ജൂലൈ മാസങ്ങളിലായി നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ബ്രസിലീന്റെ സൂപ്പര്‍ താാരം നെയ്മര്‍ ജൂനിയര്‍ കളിക്കാന്‍ സാധ്യത കുറവെന്ന് റിപ്പോര്‍ട്ടുകള്‍. പരിക്ക് മൂലം കഴിഞ്ഞ ഏതാനും മാസങ്ങളായി വിശ്രമത്തിലാണ് സൂപ്പര്‍ താരം. ടൂര്‍ണമെന്റിന് മുന്നോടിയായി നെയ്മര്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധ്യതയില്ലെന്നാണ് ബ്രസിലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
സൗദി അറേബ്യന്‍ ക്ലബായ അല്‍ ഹിലാലിനായി കളിക്കുന്നതിനിടെയാണ് താരത്തിന് ഗുരുതരമായി പരിക്കേറ്റത്. ഇതിനെ തുടര്‍ന്ന് ഏറെക്കാലമായി കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരം. ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ജൂലൈ ആകുമെന്നാണ് അറിയുന്നത്. നിലവില്‍ 32കാരനായ താരത്തിന് കോപ്പ അമേരിക്ക നഷ്ടപ്പെടുന്നത് വലിയ തിരിച്ചടിയാണ്. ഇതുവരെ കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കാന്‍ താരത്തിനായിട്ടില്ല. സ്ഥിരമായി പരിക്ക് അലട്ടുന്ന നെയ്മര്‍ക്ക് ഇത്തവണ അവസരം നഷ്ടമായാല്‍ പിന്നീട് കിരീടം സ്വന്തമാക്കുക എന്നത് കഠിനമായിരിക്കുമെന്ന് തന്നെയാണ് ആരാധകരും കരുതുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments