ബാഴ്‌സ ഞെട്ടലില്‍; റൊണാള്‍ഡോയുടെ പകരക്കാരന്‍ നെയ്‌മര്‍ - വെളിപ്പെടുത്തലുമായി കുട്ടീഞ്ഞോ
ബാഴ്‌സ ഞെട്ടലില്‍; റൊണാള്‍ഡോയുടെ പകരക്കാരന്‍ നെയ്‌മര്‍ - വെളിപ്പെടുത്തലുമായി കുട്ടീഞ്ഞോ
Publish Date: Thu, 25 Jan 2018 (15:01 IST)
Updated Date: Thu, 25 Jan 2018 (15:07 IST)
ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയുടെ പകരക്കാരനായി പിഎസ്ജി സൂപ്പര്‍ താരം നെയ്‌മര്‍ റയല്‍ മാഡ്രിഡില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്.
ദേശീയ ടീമില്‍ നെയ്‌മറുടെ അടുപ്പക്കാരനും ഇപ്പോള്‍ ബാഴ്‌സലോണയില്‍ എത്തുകയും ചെയ്‌ത കുട്ടീഞ്ഞോ ഇക്കാര്യം വെളിപ്പെടുത്തിയെന്നാണ് സ്പാനിഷ് മാധ്യമം ഡോണ്‍ ബാലണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദേശീയ ടീമിനൊപ്പം സമയം ചെലവഴിക്കുമ്പോള്‍ തന്റെ അടുത്ത ലക്ഷ്യം റയല്‍ ആണെന്ന് നെയ്‌മര്‍ പറഞ്ഞുവെന്നാണ് കുട്ടീഞ്ഞോ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. നെയ്‌മറുടെ ഈ തീരുമാനത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ കുട്ടിഞ്ഞോ മെസിയടക്കമുള്ള താരങ്ങളോട് പങ്കുവച്ചുവെന്നാണ് റിപ്പോര്‍ട്ട്.
പിഎസ്ജിയില്‍ മികച്ച ഫോമില്‍ തുടരുന്ന നെയ്‌മറെ ലക്ഷ്യമാക്കിയാണ് റയല്‍ നീങ്ങുന്നത്. റൊണാള്‍ഡോയുടെ പകരക്കാരനായി 25കാരനായ നെയ്‌മറെ പാളയത്തില്‍ എത്തിക്കാനാണ് ക്ലബ്ബ് പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസിന്റെ നീക്കം. അതേസമയം, ബാഴ്‌സയുടെ ശത്രുവായ റയലില്‍ എത്തുമോ എന്ന കാര്യത്തില്‍ നെയ്‌മര്‍ മനസ് തുറന്നിട്ടില്ല.