Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെ​യ്മ​റു​ടെ ഗോൾവര്‍ഷം, കവാനിയുടെ റെക്കോര്‍ഡ്; ത്രസിപ്പിക്കുന്ന ജയവുമായി പി​എ​സ്ജി

നെ​യ്മ​റു​ടെ ഗോ​ൾ​മ​ഴ, ക​വാ​നി​യു​ടെ റി​ക്കാ​ർ​ഡ്; ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​വു​മാ​യി പി​എ​സ്ജി

നെ​യ്മ​റു​ടെ ഗോൾവര്‍ഷം, കവാനിയുടെ റെക്കോര്‍ഡ്; ത്രസിപ്പിക്കുന്ന ജയവുമായി  പി​എ​സ്ജി
പാരീസ് , വ്യാഴം, 18 ജനുവരി 2018 (09:45 IST)
ഫ്ര​ഞ്ച് ലീ​ഗി​ൽ തകര്‍പ്പന്‍ ജയവുമായി പി​എ​സ്ജി. ബ്ര​സീ​ലി​യ​ൻ സൂ​പ്പ​ർ താരമായ നെ​യ്മ​റു​ടെ മികവിലായിരുന്നു എ​തി​രി​ല്ലാ​ത്ത എ​ട്ടു​ഗോ​ളു​ക​ൾ​ക്ക് പി‌എസ്ജി ദു​ർ​ബ​ല​രാ​യ ദി​ജോ​ണി​നെ വീ​ഴ്ത്തിയത്. നെയ്മര്‍ നാലു ഗോളുകള്‍ നേടിയ മത്സരത്തില്‍ എ​യ്ഞ്ച​ൽ ഡി ​മ​രി​യ ര​ണ്ടും ക​വാ​നി, എം​ബാ​പ്പെ എ​ന്നി​വ​ർ ഓ​രോ ഗോ​ളും നേ​ടി.  
 
നാ​ലാം മി​നി​റ്റി​ൽ ഡി ​മ​രി​യ​യി​ലൂ​ടെ​യാ​ണ് പി​എ​സ്ജി ഗോ​ൾ​വര്‍ഷം ആ​രം​ഭിച്ചത്. 15-ാം മി​നി​റ്റി​ൽ ഡി മ​രി​യ വീ​ണ്ടും ല​ക്ഷ്യം ക​ണ്ടു. 21-ാം മി​നി​റ്റി​ൽ എ​ഡി​സ​ൻ ക​വാ​നി പി‌എസ്ജിയുടെ ലീ​ഡ് മൂ​ന്നാ​ക്കി ഉ​യ​ർത്തുകയും ചെയ്തു. ഇ​തി​നു ശേ​ഷ​മാ​യി​രു​ന്നു നെ​യ്മ​റു​ടെ ഗോ​ൾ​വേ​ട്ട. 42, 57, 73 എന്നീ മി​നി​റ്റു​ക​ളിലാണ് നെ​യ്മ​ർ നെ​യ്മ​ർ ദി​ജോ​ണ്‍ വ​ല​യി​ൽ പ​ന്തെ​ത്തിച്ചത്. 
 
മ​ത്സ​ര​ത്തി​ലെ ഗോ​ളോ​ടെ ക​വാ​നി പി​എ​സ്ജി​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ നേ​ടു​ന്ന താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​പ്പ​മെ​ത്തി. 156 ഗോ​ളു​ക​ൾ നേ​ടി​യ സ്ലാ​ട്ട​ൻ ഇ​ബ്ര​ഹാ​മോ​വി​ച്ചി​ന്‍റെ റെക്കോര്‍ഡിനൊപ്പമാണ് ക​വാ​നി. ലീ​ഗി​ൽ പി​എ​സ്ജി​യു​ടെ തു​ട​ർ​ച്ച​യാ​യ എ​ട്ടാം വി​ജ​യ​മാ​ണി​ത്. 56 പോ​യി​ന്‍റു​മാ​യി ലീ​ഗി​ൽ പി​എ​സ്ജി ബ​ഹു​ദൂ​രം മു​ന്നിലുമാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ തോല്‍‌വി സ്വയം വരുത്തിവച്ചത്; പരാജയത്തിന്റെ കാരണങ്ങള്‍ നിരത്തി കോഹ്‌ലി