Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്നാം റാങ്കുകാർ ലോകകപ്പ് നേടിയ ചരിത്രമില്ല, കണക്ക് തിരുത്താൻ ബ്രസീലിനാകുമോ?

ഒന്നാം റാങ്കുകാർ ലോകകപ്പ് നേടിയ ചരിത്രമില്ല, കണക്ക് തിരുത്താൻ ബ്രസീലിനാകുമോ?
, വ്യാഴം, 24 നവം‌ബര്‍ 2022 (14:40 IST)
ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ളവർ സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവെച്ചവരാകും. എന്നാൽ ഈ ഒന്നാം നമ്പറിൻ്റെ തിളക്കത്തിൽ ലോകകപ്പിലെത്തിയ ഒരു ടീമും ലോകകപ്പ് കിരീടമുയർത്തിയിട്ടില്ല എന്നതാണ് ചരിത്രം. 1992ലായിരുന്നു ഫിഫ റാങ്കിംഗിന് തുടക്കമായത്. അന്ന് തൊട്ട് ഇന്നോളം ലോക ഒന്നാം നമ്പർ ടീമെന്ന പകിട്ടുമായി ലോകകപ്പിനെത്തിയ ടീമുകൾ ലോകകിരീടം ചൂടിയിട്ടില്ല.
 
1994ലായിരുന്നു ലോകറാങ്കിംഗ് വന്ന ശേഷമുള്ള ആദ്യ ലോകകപ്പ് നടന്നത്. ജർമനിയായിരുന്നു അന്ന് ഒന്നാം സ്ഥാനത്ത് എന്നാൽ ലോകകപ്പ് നേടിയത് ബ്രസീലും. 1998ൽ ഒന്നാം സ്ഥാനക്കാരെന്ന പകിട്ടോടെ ബ്രസീൽ വന്നപ്പോൾ കപ്പ് നേടിയത് ഫ്രാൻസ്. 2002ലെ ലോകകപ്പിൽ ഫ്രാൻസായിരുന്നു ഒന്നാം സ്ഥാനത്ത് പക്ഷേ ഒന്നാം റൗണ്ടിൽ തന്നെ തോറ്റ് ഫ്രാൻസ് മടങ്ങുകയും ബ്രസീൽ കിരീടം നേടുകയും ചെയ്തു.
 
2006ൽ ബ്രസീൽ ഒന്നാം നമ്പർ ടീമായി എത്തി ഇറ്റലിക്കായിരുന്നു ആ വർഷത്തെ കിരീടം. 2010ൽ വീണ്ടും ബ്രസീൽ ഒന്നാം സ്ഥാനക്കാരായി ലോകകപ്പിനെത്തി കപ്പടിച്ചത് സ്പെയിൻ. 2014ൽ ബ്രസീൽ തന്നെ വീണ്ടും ഒന്നാം റാങ്കുകാരായി എത്തി കപ്പ്  ജർമനിക്ക്. 2018ലാവട്ടെ ജർമനിയായിരുന്നു ലോക ഒന്നാം നമ്പർ ടീം പക്ഷേ കപ്പടിച്ചത് ഫ്രാൻസും. ഇത്തവണ ലോക ഒന്നാം നമ്പർ ടീം എന്ന ഖ്യാതിയിൽ ബ്രസീൽ ലോകകപ്പിനെത്തുമ്പോൾ ഈ ചരിത്രം തിരുത്താനാകുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാംബാ താളത്തില്‍ സെര്‍ബിയയുടെ നെഞ്ചത്ത് ബ്രസീല്‍ താണ്ഡവമാടുമോ? ആരാധകര്‍ കാത്തിരിക്കുന്ന കളിയുടെ സമയം ഇതാ