Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫ്രഞ്ച് കുപ്പായത്തിൽ ഏറ്റവുമധികം ഗോളുകൾ നേടിയ സ്ട്രൈക്കർ, തിയറി ഒൻറിയെ മറികടന്ന് ഒളിവർ ജിറൂഡ്

Giroud
ഖത്തർ ലോകകപ്പിൽ മിന്നും പ്രകടനം കൊണ്ട് ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികളെ അമ്പരപ്പിക്കുകയാണ് ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെ. ടീമിനെ പ്രധാനതാരങ്ങളായ പോഗ്ബ, കാൻ്റെ എന്നിവരുടെ അസ്സാന്നിധ്യം ഫ്രഞ്ച് സാധ്യതകളെ ബാധിക്കുമെന്ന കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതാണ് ഫ്രാൻസിൻ്റെ സമീപകാല പ്രകടനങ്ങൾ.
 
മുന്നേറ്റനിരയിൽ ഒളിവർ ജിറൂഡും മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. പോളണ്ടിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ഗോൾ നേടിയതോടെ ഫ്രഞ്ച് കുപ്പായത്തിൽ ഏറ്റവുമധികം ഗോളുകളെന്ന നേട്ടം ഒളിവർ ജിറൂഡ് സ്വന്തമാക്കി. 51 ഗോളുകൾ നേടിയിരുന്ന ഫ്രഞ്ച് താരം തിയറി ഒൻറിയുടെ റെക്കോർഡാണ് താരം മറികടന്നത്. 42 ഗോളുകളോടെ ആൻ്റോയിൻ ഗ്രീസ്മാനാണ് മൂന്നാം സ്ഥാനത്തുള്ളത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെറും രണ്ട് ലോകകപ്പുകൾ കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്നു, അവിശ്വസനീയമായ ഫോമിൽ എമ്പാപ്പെയുടെ തേരോട്ടം