Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകകപ്പും കോപ്പയും നേടി, ഒരു ഒളിമ്പിക്‌സ് സ്വര്‍ണ്ണം കൂടെ അര്‍ജന്റീന ഇങ്ങ് എടുക്കുമോ? സാധ്യതകള്‍ അറിയാം

Argentina

അഭിറാം മനോഹർ

, ബുധന്‍, 17 ജൂലൈ 2024 (19:48 IST)
ലോകകപ്പ് വിജയത്തിന് ശേഷം കോപ്പ അമേരിക്ക കിരീടത്തിലും മുത്തമിടാനായതിന്റെ ആഹ്‌ളാദത്തിലാണ് അര്‍ജന്റീന ആരാധകര്‍. തുടര്‍ച്ചയായ കിരീടനേട്ടങ്ങള്‍ കൊണ്ട് സന്തോഷത്തിന്റെ പാരമ്യത്തിലാണെങ്കിലും ഒളിമ്പിക്‌സിലും ഒരു സ്വര്‍ണമെഡല്‍ സ്വന്തമാക്കാനുള്ള അവസരം അര്‍ജന്റീനയ്ക്ക് മുന്നിലുണ്ട്. കോപ്പ വിജയത്തില്‍ തന്നെ നെഞ്ച് കലങ്ങിയിരിക്കുന്ന ബ്രസീല്‍,പോര്‍ച്ചുഗല്‍ ആരാധകര്‍ക്ക് അര്‍ജന്റീന ഒളിമ്പിക്‌സ് സ്വര്‍ണം കൂടി നേടിയാല്‍ ഒരുപക്ഷേ അത് താങ്ങാന്‍ സാധിച്ചേക്കില്ല. എന്നാല്‍ ഒളിമ്പിക്‌സ് സ്വര്‍ണം നേടുക എന്നത് അര്‍ജന്റീനയ്ക്ക് എളുപ്പമാവില്ല.
 
 ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇറാഖ്,യുക്രെയ്ന്‍,മൊറോക്കോ ടീമുകളാണ് അര്‍ജന്റീന നിരയിലുള്ളത്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമമുള്ളതിനാല്‍ യുവനിരയുമായാകും അര്‍ജന്റീന കളിക്കുക. മുന്‍ താരമായ ഹാവിയര്‍ മഷറാനോയാണ് ടീമിന്റെ പരിശീലകന്‍. അര്‍ജന്റീനയ്ക്ക് പുറമെ ഫ്രാന്‍സ്,സ്‌പെയിന്‍,ജപ്പാന്‍ തുടങ്ങിയ പ്രമുഖ ടീമുകളും ഒളിമ്പിക്‌സ് സ്വര്‍ണത്തിനായി മത്സരിക്കുന്നുണ്ട്. ഓരോ ടീമിനും 23 വയസിന് മുകളില്‍ പ്രായമുള്ള 3 പേരെയാകും കളിപ്പിക്കാനാവുക. ജൂലിയന്‍ അല്‍വാരസ്,നിക്കോളാസ് ഓടമെന്‍ഡി,ഗോള്‍ കീപ്പര്‍ ജെറോണിമോ റൂള്‍ എന്നിവരാണ് അര്‍ജന്റീന ടീമിലെ സീനിയര്‍ താരങ്ങള്‍. 
 
അതേസമയം യൂറോകപ്പ് കിരീടം സ്വന്തമാക്കിയ സ്പാനിഷ് ടീമിലെ പ്രധാനതാരങ്ങളായ ലമീന്‍ യമാല്‍,നിക്കോ വില്യംസ്,പെഡ്രി എന്നിവരൊന്നും തന്നെ സ്പാനിഷ് ടീമിലില്ല. ഫ്രാന്‍സ് ടീമില്‍ കിലിയന്‍ എംബാപ്പെ മുതലായ താരങ്ങളുമില്ല. ജൂലൈ 24 മുതല്‍ 10 ഓഗസ്റ്റ് 10 വരെയാണ് ഒളിമ്പിക്‌സ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കുക. റിയോഡി ജനീറോയിലും ടോക്കിയോ ഒളിമ്പിക്‌സിലും സ്വര്‍ണം നേടിയ ബ്രസീല്‍ ടീമിന് ഇക്കുറി ഒളിമ്പിക്‌സ് യോഗ്യത നേടാനായിട്ടില്ല.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫോര്‍മാറ്റിന് അനുസരിച്ച് ചിലര്‍ക്ക് മാറാനാവില്ല, ഏകദിനത്തില്‍ സൂര്യയും പന്തും പുറത്തേക്കോ? ഗംഭീറിന്റെ പഴയ വീഡിയോ ചര്‍ച്ചയാക്കി ആരാധകര്‍