Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്താം നമ്പറിനെ അനശ്വരതയിലേക്ക് ഉയർത്തിയ പ്രതിഭ, ഫുട്ബോൾ ലോകത്തെ രാജാവിന് വിട

പത്താം നമ്പറിനെ അനശ്വരതയിലേക്ക് ഉയർത്തിയ പ്രതിഭ, ഫുട്ബോൾ ലോകത്തെ രാജാവിന് വിട
, വെള്ളി, 30 ഡിസം‌ബര്‍ 2022 (12:38 IST)
ലോകകപ്പ് ഫുട്ബോൾ ആരംഭിച്ച് 90 വർഷങ്ങൾ പിന്നിടുമ്പോഴും ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരം ആരെന്നതിൽ എക്കാലവും ഒരു ഉത്തരമെ ഉണ്ടായിട്ടുള്ളു. പെലെ, മറഡോണ ഇവരിൽ ആരാണ് കേമൻ എന്ന തർക്കങ്ങൾ പിൻകാലത്ത് രൂപപ്പെട്ടെങ്കിലും ലോകകപ്പിൽ പെലെയോളം മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ഇതിഹാസമായി ഉയരുകയും ചെയ്ത മറ്റൊരു താരമില്ല.
 
ബ്രസീലിനായി 1958 ലോകകപ്പ് മുതൽ 1970ലെ ലോകകപ്പ് വരെ 4 ലോകകപ്പുകളിലായാണ് പെലെ പന്ത് തട്ടിയത്. ഇതിൽ 3 തവണ ലോകകിരീടം സ്വന്തമാക്കാൻ ആ അനുഗ്രഹീതനായ പ്രതിഭയ്ക്ക് കഴിഞ്ഞു. ആ റെക്കോർഡിന് വെല്ലുവിളി ഉയർത്താൻ പോലും ഇന്നും ഒരു താരത്തിനായിട്ടില്ല. 3 ലോകകപ്പ് വിജയി എന്നതിനേക്കാൾ 3 ലോകകപ്പിലെയും അതുല്യമായ പ്രകടനമാണ് പെലെയെ ചരിത്രത്തിലെ ഏറ്റവും മികച്ചവനായി മാറ്റിയത്.
 
1958ലെ ലോകകപ്പിലായിരുന്നു പെലെയുടെ അരങ്ങേറ്റം. പെലെ ഗാരിഞ്ച സഖ്യം പിന്നീട് ലോകഫുട്ബോൾ തന്നെ അടക്കിഭരിക്കുന്നതിൻ്റെ തുടക്കമായിരുന്നു അന്ന് സംഭവിച്ചത്. പെലെയ്ക്ക് പുറമെ വാവ,ദീദി,സഗലോ എന്നിവർ കൂടി അടങ്ങിയിരുന്ന ബ്രസീലിയൻ ടീമിനെ പരാജയപ്പെടുത്തുക എന്നത് അക്കാലത്ത് ഏറ്റവും പ്രയാസകരമായ കാർയ്അമായിരുന്നു എതിരാളികൾക്ക്.
 
അസാധാരണമായ പന്തടക്കവും വേഗതയും കൃത്യതയും പെലെയെ അപകടകാരിയാക്കി മാറ്റി.1958,1962,1970 വർഷങ്ങളിലെ ലോകകപ്പ് ബ്രസീലിലേക്കെത്തിക്കാൻ പെലെ അടക്കമുള്ള സ്വപ്നടീമിന് അന്ന് സാധിച്ചു.1970 ലെ മെക്സിക്കോ ലോകകപ്പ് സ്വന്തമാക്കിയതോടെ കൂടി അന്നത്തെ യൂൾ റിമെ ട്രോഫി കൈവശം വെയ്ക്കാൻ ബ്രസീലിന് സാധിച്ചു. അങ്ങനെ ബ്രസീൽ ഫുട്ബോളിലെ അനിഷേധ്യ ശക്തിയായി എന്നത് മാത്രമല്ല പെലെ എന്ന ഇതിഹാസം തന്നെ ലോകഫുട്ബോളിൽ പിറവി കൊണ്ട്. ആയിരക്കണക്കിന് കുരുന്നുകൾ ലോകമെങ്ങും ആ ചക്രവർത്തിയുടെ കളിയഴകിൽ മയങ്ങി ഫുട്ബോളിലേക്ക് ആകൃഷ്ടരായി. ബ്രസീലിൻ്റെ ഫുട്ബോൾ പാരമ്പര്യം ഇന്നും നിലനിർത്തുന്നതിൽ പെലെ അന്ന് പാകിയ ആ വിത്ത് തന്നെ കാരണം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാഗ്യവശാൽ അപകടനില തരണം ചെയ്തു, ചാമ്പ്യൻ വേഗം സുഖം പ്രാപിക്കട്ടെയെന്ന് വിവിഎസ് ലക്ഷ്മൺ