മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ പുതുക്കി പെപ് ഗാർഡിയോള

Webdunia
വെള്ളി, 20 നവം‌ബര്‍ 2020 (15:58 IST)
ഇംഗ്ലീഷ് പ്രീമിയർ ക്ലബായ മഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ രണ്ട് വർഷത്തേക്ക് കൂടി നീട്ടി പരിശീലകൻ പെപ് ഗാർഡിയോള. 2023 വരെയാണ് സിറ്റിയുമായുള്ള കരാർ ദീർഘിപ്പിച്ചത്. 2016ൽ സിറ്റി പരിശീലകനായി എത്തിയ ഗാർഡിയോള സിറ്റിയെ രണ്ട് തവണ പ്രീമിയര്‍ ലീഗിലും ഒരുതവണ എഫ് എ കപ്പിലും ചാമ്പ്യന്‍മാരാക്കിയിരുന്നു.
 
അതേസമയം മാഞ്ചസ്റ്റർ സിറ്റിയിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ഗാർഡിയോളയ്‌ക്കായിട്ടില്ല. 2008ല്‍ പരിശീലകനായശേഷം അഞ്ച് വര്‍ഷത്തിലധികം ഒരു ക്ലബ്ബില്‍ ഗ്വാര്‍ഡിയോള തുടരുന്നത് ഇതാദ്യമാണ്. നേരത്തെ 2008 മുതൽ 2012 വരെയുള്ള കാലയളവിൽ ബാഴ്സലോണ പരിശീലകനായിരുന്നു പെപ്. പിന്നീട് മൂന്ന് സീസണുകളിൽ ബയേൺ മ്യൂണിക്കിന്‍റെ പരിശീലകനായി.
 
അതേസമയം ഈ സീസണിനൊടുവിൽ ബാഴ്സലോണയുമായുള്ള കരാര്‍ തീരുന്നതോടെ സൂപ്പര്‍ താരം ലിയോണല്‍ മെസ്സി സിറ്റിയിലേക്ക് കൂടുമാറുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് ശരിവെക്കുന്നതാണ് ഗാർഡിയോളയുടെ പുതിയ തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾ പെരുമാറിയത് മോശമായ രീതിയിൽ, ആരോപണവുമായി സർഫറാസ് അഹമ്മദ്

Shubman Gill: ഗില്ലിന്റെ ബാറ്റിങ്ങില്‍ ഉടനെ പരിഹരിക്കേണ്ട പ്രശ്‌നമുണ്ട്, ഉപദേശവുമായി മുന്‍ ബാറ്റിംഗ് കോച്ച്

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അവനെ കയ്യിൽ കിട്ടിയാൽ അടിച്ചുപറത്തും!, നിതീഷ് കുമാർ റെഡ്ഡിയുടെ സെലക്ഷനെതിരെ ആഞ്ഞടിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

മെനയാകുന്നില്ലല്ലോ സജിയേ, വിജയ് ഹസാരെയിലും നിരാശപ്പെടുത്തി ഗില്ലും സൂര്യയും, ശ്രേയസ് അയ്യർക്ക് വെടിക്കെട്ട് ഫിഫ്റ്റി

Ashes Series : ഹെഡിന് പിന്നാലെ സ്മിത്തിനും സെഞ്ചുറി, ദ്രാവിഡിനെ മറികടന്നു!, ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ കൂറ്റൻ സ്കോറിലേക്ക്

IPL Logo : ഐപിഎൽ ലോഗോ മൊർതാസയുടേത് !, മുസ്തഫിസുറിനെ വേണ്ടെങ്കിൽ ആ ലോഗോ ഒഴിവാക്കണം, പ്രതിഷേധവുമായി ബംഗ്ലദേശ് ആരാധകർ

Vaibhav Suryavanshi: അടിച്ചത് 68 റൺസ്, 64 റൺസും ബൗണ്ടറിയിലൂടെ അണ്ടർ 19 ക്യാപ്റ്റനായും ഞെട്ടിച്ച് വൈഭവ്

അടുത്ത ലേഖനം
Show comments