Webdunia - Bharat's app for daily news and videos

Install App

മെസ്സി ബാഴ്സ വിടാൻ കാരണമായത് ജെറാൾഡ് പീക്കെ, ബാഴ്സ വിടുന്ന ദിവസം മെസ്സി ഡ്രെസ്സിംഗ് റൂമിൽ യൂദാസ് എന്നെഴുതിവെച്ചു

Webdunia
ഞായര്‍, 20 ഓഗസ്റ്റ് 2023 (13:53 IST)
മെസ്സി തന്റെ ബാല്യകാലം മുതല്‍ ചിലവഴിച്ച ക്ലബായ ബാഴ്‌സലോണയില്‍ നിന്നും പോകാന്‍ കാരണമായത് ബാഴ്‌സയിലെ സഹതാരമായ ജെറാള്‍ഡ് പിക്കെയെന്ന് റിപ്പോര്‍ട്ട്. 2021ലെ കോപ്പ അമേരിക്ക കപ്പ് വിജയിച്ചതിന് ശേഷം ബാഴ്‌സയില്‍ തുടരാനാണ് മെസ്സി ആഗ്രഹിച്ചിരുന്നത്. എന്നാല്‍ മെസ്സിയുമായുള്ള കരാര്‍ തുടരാനാകില്ല എന്ന് ക്ലബ് മെസ്സിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹൃദയം തകരുന്ന വേദനയില്‍ മെസ്സി ക്ലബ് വിടുകയായിരുന്നു.
 
സ്പാനിഷ് മാധ്യമങ്ങളാണ് മെസ്സി ബാഴ്‌സയില്‍ നിന്നും പുറത്തുപോകാന്‍ കാരണമായതിനെ പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മെസ്സിയെ ടീമില്‍ നിന്നും ഒഴിവാക്കാന്‍ സഹതാരമായ ജെറാള്‍ഡ് പീക്കെ ബാഴ്‌സലോണ പ്രസിഡന്റായ ലാപ്പോര്‍ട്ടയെ സ്വാധീനിച്ചുവെന്നും മെസ്സി ക്ലബില്‍ നിന്നും ഒഴിവായാല്‍ ബാഴ്‌സലോണയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തതായി സ്പാനിഷ് മാധ്യമങ്ങള്‍ പറയുന്നു.
 
ക്ലബ് വിട്ട് ദിവസം മെസ്സി ബാഴ്‌സയുടെ ഡ്രെസ്സിംഗ് റൂമില്‍ യൂദാസ് എന്ന് എഴുതിവെച്ചുവെന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. സ്പാനിഷ് മാധ്യമമായ മാര്‍ക്കയും മറ്റ് മാധ്യമങ്ങളും ഈ വിവരം റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ലബ് വിട്ട ശേഷം മെസ്സി ഡ്രെസ്സിംഗ് റൂമില്‍ യൂദാസ് എന്ന് എഴുതിവെച്ചു. പിന്നീട് ഡ്രെസിംഗ് റൂമിലെത്തിയ പീക്കെ ഇതാരാണ് എഴുതിയതെന്ന് ജോര്‍ഡി ആല്‍ബയോട് ചോദിച്ചെന്നും മാധ്യമങ്ങള്‍ പറയുന്നു.
 
തന്റെ സാധനങ്ങള്‍ എടുക്കാനായി മെസ്സി ഡ്രെസ്സിംഗ് റൂമില്‍ പോയ വഴിക്കാണ് വലിയ അക്ഷരത്തില്‍ മെസ്സി യൂദാസ് എന്ന് എഴുതിവെച്ചത്. പീക്കെ ഇതിനെ പറ്റി ജോര്‍ഡി ആല്‍ബയോട് ചോദിച്ചപ്പോള്‍ നിങ്ങളെ ഉദ്ദേശിച്ചാണ് എന്ന മറുപടിയാണ് ജോര്‍ഡി ആല്‍ബ നല്‍കിയതെന്നും സ്പാനിഷ് മാധ്യമങ്ങള്‍ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംശയമെന്ത്, ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ കോലി തന്നെ, പ്രശംസിച്ച് ഗൗതം ഗംഭീർ

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാബര്‍ അസം ഗില്‍ തന്നെ, പൂജ്യനായതിന് പിന്നാലെ താരത്തിനെതിരെ പരിഹാസം

കോലിയേയും രോഹിത്തിനെയും മടക്കി, ആരാണ് ബംഗ്ലാദേശിന്റെ പുതിയ പേസര്‍ ഹസന്‍ മഹ്മൂദ്!

ശ്രീലങ്കൻ ക്രിക്കറ്റിൽ പുതിയ താരോദയം, അമ്പരപ്പിക്കുന്ന റെക്കോർഡ് സ്വന്തമാക്കി കമിന്ദു മെൻഡിൽ

Virat Kohli: പരിഹാസങ്ങള്‍ ഇരട്ടിയാകും മുന്‍പ് കളി നിര്‍ത്തുന്നതാണ് നല്ലത്; വീണ്ടും നിരാശപ്പെടുത്തി കോലി, ആരാധകര്‍ കലിപ്പില്‍

അടുത്ത ലേഖനം
Show comments