Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

ഡല്ലാസ് ആരാധകനെ കാലേവാരി നിലത്തടിച്ച് മെസി ആരാധകന്‍, മൂക്കേല്‍ ഇടിച്ച് മെസി ആരാധിക; ഇന്റര്‍ മിയാമി മത്സരത്തിനിടെ നാടകീയ രംഗങ്ങള്‍ (വീഡിയോ)

രണ്ട് മെസി ആരാധകരും രണ്ട് ഡല്ലാസ് ആരാധകരും തമ്മിലാണ് കയ്യേറ്റമുണ്ടായത്

Messi fans fight after Match
, തിങ്കള്‍, 7 ഓഗസ്റ്റ് 2023 (11:05 IST)
ഇന്റര്‍ മിയാമി - എഫ്‌സി ഡല്ലാസ് മത്സര ശേഷം സ്റ്റേഡിയത്തിനു പുറത്ത് നാടകീയ രംഗങ്ങള്‍. മിയാമി സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ആരാധകരും എഫ്‌സി ഡല്ലാസ് ആരാധകരും തമ്മില്‍ പൊരിഞ്ഞ അടി. സംഘട്ടനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 
 
രണ്ട് മെസി ആരാധകരും രണ്ട് ഡല്ലാസ് ആരാധകരും തമ്മിലാണ് കയ്യേറ്റമുണ്ടായത്. ഡല്ലാസ് ആരാധകനെ മെസി ആരാധകന്‍ കാലേല്‍ വാരി നിലത്തിടുന്നതും മെസി ആരാധിക മുഖത്ത് ഇടിക്കുന്നതും വീഡിയോയില്‍ കാണാം. 
 
അതേസമയം മത്സരത്തില്‍ മെസിയുടെ ഇന്റര്‍ മിയാമി ജയിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3 നാണ് മിയാമിയുടെ ജയം. നിശ്ചിത സമയത്ത് മത്സരം 4-4 ന് അവസാനിച്ചതോടെയാണ് വിജയികളെ തീരുമാനിക്കാന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് നടത്തിയത്. 
മത്സരത്തില്‍ മെസി രണ്ട് ഗോളുകള്‍ നേടി. 85-ാം മിനിറ്റില്‍ ഫ്രീ കിക്കിലൂടെ മെസി നേടിയ ഗോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദേ മെസി പിന്നേം..! മിയാമിക്ക് വേണ്ടി ഇരട്ട ഗോള്‍; തോല്‍വി ഉറപ്പിച്ച മത്സരത്തിലും ഗോട്ട് മാജിക്ക്