പോർച്ചുഗലിന്റെ ലോകകപ്പ് യോഗ്യതയെ തുലാസിലാക്കി ഗ്രൂപ്പിൽ സെർബിയയുടെ അവിശ്വസനീയമായ കുതിപ്പ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കരുത്തരായ പോർച്ചുഗലിനെതിരെ സെർബിയ വിജയിച്ചത്. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ അലക്‌സാണ്ടർ മിത്രോവിച്ച് നേടിയ ഹെഡറാണ് പോർച്ചുഗലിന്റെ ലോകകപ്പ് സ്വപ്‌നങ്ങളെ പിന്നോട്ടടിച്ചത്.
മത്സരത്തിൽ പരാജയപ്പെട്ടതോടെ ലോകകപ്പിൽ യോഗ്യത നേടാനായി പോർച്ചുഗൽ മാർച്ചിൽ നടക്കുന്ന പ്ലേ ഓഫ് വരെ കാത്തിരിക്കണം. മത്സരത്തിലെ രണ്ടാം മിനിറ്റിൽ തന്നെ റെനറ്റോ സാഞ്ചസിലൂടെ പോർച്ചുഗൽ മുന്നിലെത്തിയെങ്കിലും 33ആം മിനിറ്റിൽ സെർബിയ സമനില പിടിച്ചു. ലോകകപ്പ് യോഗ്യതയ്ക്ക് ഒരു സമനില മാത്രം മതിയായിട്ടും മൈതാനത്ത് അലസമായി പോർച്ചുഗൽ കളിച്ചതോടെ 90ആം മിനിറ്റിൽ സെർബിയ ഈ അവസരം മുതലാക്കുകയായിരുന്നു.
വിജയത്തോടെ സെർബിയ ഖത്തർ ലോകകപ്പിലേക്ക് യോഗ്റ്റത നേടി. ഗ്രൂപ്പിൽ 8 മത്സരങ്ങളിൽ നിന്നും 20 പോയന്റുമായാണ് പോർച്ചുഗലിന്റെ ലോകകപ്പ് പ്രവേശനം. എട്ട് കളികളിൽ നിന്ന് 17 പോയന്റാണ് പോർച്ചുഗലിനുള്ളത്.