Publish Date: Wed, 30 Mar 2022 (08:27 IST)
Updated Date: Wed, 30 Mar 2022 (08:31 IST)
ഖത്തര്‍ ലോകകപ്പ് കളിക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും. നിര്‍ണായക യോഗ്യതാ മത്സരത്തില്‍ മാസിഡോണിയയെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ ഖത്തര്‍ ലോകകപ്പിന് ടിക്കറ്റ് സ്വന്തമാക്കിയത്. ബ്രൂണോ ഫെര്‍ണാണ്ടസ് ആണ് പോര്‍ച്ചുഗലിന് വേണ്ടി ഇരട്ടഗോള്‍ നേടിയത്. തന്റെ കരിയറിലെ അഞ്ചാം ലോകകപ്പ് കളിക്കാനാണ് റൊണാള്‍ഡോ ഖത്തറില്‍ എത്തുക. മാസിഡോണിയക്കെതിരെ 32-ാം മിനിറ്റിലും 66-ാം മിനിറ്റിലുമാണ് പോര്‍ച്ചുഗല്‍ ഗോള്‍ നേടിയത്. ബ്രൂണോ ഫെര്‍ണാണ്ടസ് നേടിയ ആദ്യ ഗോളിന് വഴിയൊരുക്കിയത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്.