Select Your Language

Notifications

webdunia
webdunia
webdunia
Sunday, 6 April 2025
webdunia

മൂത്ത മകന്റെ അമ്മ ആര്? റൊണാള്‍ഡോ വെളിപ്പെടുത്താത്ത രഹസ്യം

Christiano Ronaldo
, ശനി, 2 ഒക്‌ടോബര്‍ 2021 (10:21 IST)
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മൂത്ത മകന്റെ അമ്മ ആരാണ്? കായികലോകത്തിനു ഇപ്പോഴും അറിയാത്ത രഹസ്യമാണ് ഇത്. 2010 ലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയര്‍ ജനിക്കുന്നത്. ആദ്യമായി പിതാവാകുന്നതിന്റെ വലിയ സന്തോഷത്തിലായിരുന്നു റൊണാള്‍ഡോ. എന്നാല്‍, കുഞ്ഞിന്റെ അമ്മ ആരാണെന്ന് അന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഇന്നും അതൊരു രഹസ്യമായി തന്നെ നിലനില്‍ക്കുന്നു. 
 
റൊണാള്‍ഡോയുടെ ആദ്യപുത്രന്റെ അമ്മയാരാണെന്ന് താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതൊരിക്കലും പുറത്തു പറയില്ലെന്നും മകന്‍ വലുതാകുമ്പോള്‍ അവനെ മാത്രം അറിയിക്കുമെന്നും താരം പറഞ്ഞിരുന്നു. മകന് പ്രായപൂര്‍ത്തിയാകുമ്പോള്‍ അമ്മ ആരാണെന്ന് വെളിപ്പെടുത്തുമെന്നും മകന്‍ മാത്രമാണ് അക്കാര്യം അറിയേണ്ട വ്യക്തിയെന്നും റൊണാള്‍ഡോ പറഞ്ഞു. 
 
2017ല്‍ മറ്റു രണ്ടു കുഞ്ഞുങ്ങള്‍ കൂടി റൊണാള്‍ഡോയ്ക്ക് ജനിച്ചു, അവര്‍ വാടക ഗര്‍ഭപാത്രത്തിലൂടെ ജനിച്ചവരാണ്. അതേവര്‍ഷം നവംബറില്‍ പ്രണയിനി ജോര്‍ജിന റോഡ്രിഗസില്‍ നാലാമതൊരു കുഞ്ഞും റൊണാള്‍ഡോയ്ക്ക് ജനിച്ചു. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകന്റെ പണമാണ് അവളുടെ ലക്ഷ്യം; റൊണാള്‍ഡോ ജോര്‍ജിനയെ വിവാഹം കഴിക്കുന്നത് റൊണാള്‍ഡോയുടെ അമ്മയ്ക്ക് ഇഷ്ടമല്ല