Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഖത്തര്‍ ലോകകപ്പ്: മെക്‌സിക്കോയ്ക്കും പോളണ്ടിനുമൊപ്പം അര്‍ജന്റീന 'സി' ഗ്രൂപ്പില്‍, 'ഇ' ഗ്രൂപ്പില്‍ തീ പാറും

ഖത്തര്‍ ലോകകപ്പ്: മെക്‌സിക്കോയ്ക്കും പോളണ്ടിനുമൊപ്പം അര്‍ജന്റീന 'സി' ഗ്രൂപ്പില്‍, 'ഇ' ഗ്രൂപ്പില്‍ തീ പാറും
, ശനി, 2 ഏപ്രില്‍ 2022 (07:55 IST)
ഖത്തര്‍ ലോകകപ്പിനായുള്ള ഗ്രൂപ്പ് തിരിക്കല്‍ പൂര്‍ത്തിയായി. എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകളാണ് ലോകകപ്പില്‍ ഏറ്റുമുട്ടുക. ഒരു ഗ്രൂപ്പില്‍ നാല് ടീമുകളുണ്ട്. ഗ്രൂപ്പ് 'ഇ'യില്‍ മുന്‍ ചാംപ്യന്‍മാരായ സ്‌പെയിനും ജെര്‍മനിയും ഒന്നിച്ചാണ്. 
 
ഗ്രൂപ്പ് എ: ഖത്തര്‍, ഇക്വഡോര്‍, സെനഗല്‍, നെതര്‍ലന്‍ഡ്‌സ് 
 
ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, ഇറാന്‍, യുഎസ്എ, വെയ്ല്‍സ്/സ്‌കോട്ട്‌ലന്‍ഡ്/ യുക്രെയ്ന്‍ എന്നിവരില്‍ ക്വാളിഫൈ ചെയ്യുന്ന ടീം. 
 
ഗ്രൂപ്പ് സി: അര്‍ജന്റീന, സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട് 
 
ഗ്രൂപ്പ് ഡി: ഫ്രാന്‍സ്, പെറു/ഓസ്‌ട്രേലിയ/യുഎഇ എന്നീ ടീമുകളില്‍ ക്വാളിഫൈ ചെയ്യുന്ന ഒരു ടീം, ഡെന്‍മാര്‍ക്ക്, തനീസിയ 
 
ഗ്രൂപ്പ് ഇ: സ്‌പെയിന്‍, ജെര്‍മനി, ജപ്പാന്‍, കോസ്റ്റ് റിക്ക/ ന്യൂസിലന്‍ഡ് എന്നിവയില്‍ നിന്ന് ക്വാളിഫൈ ചെയ്യുന്ന ഒരു ടീം
 
ഗ്രൂപ്പ് എഫ്: ബെല്‍ജിയം, കാനഡ, മൊറോക്കോ, ക്രൊയേഷ്യ
 
ഗ്രൂപ്പ് ജി: ബ്രസീല്‍, സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, കാമറൂണ്‍ 
 
ഗ്രൂപ്പ് എച്ച്: പോര്‍ച്ചുഗള്‍, ഘാന, ഉറുഗ്വായ്, സൗത്ത് കൊറിയ 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവന്‍ ഇതുവരെ ഒരു പാഠം പഠിച്ചിട്ടില്ല; ശിവം ദുബെയ്‌ക്കെതിരെ സുനില്‍ ഗവാസ്‌കര്‍