Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

ഖത്തര്‍ ലോകകപ്പ്: ഇതുവരെ പ്രീ ക്വാര്‍ട്ടറിലെത്തിയ ടീമുകള്‍ ഏതൊക്കെ?

ഗ്രൂപ്പ് എ യില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായി എത്തിയ നെതര്‍ലന്‍ഡിന് പ്രീ ക്വാര്‍ട്ടറില്‍ എതിരാളികള്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ യുഎസ്എ ആണ്

Qatar World Cup Pre Quarter Line Up
, വ്യാഴം, 1 ഡിസം‌ബര്‍ 2022 (08:44 IST)
ഖത്തര്‍ ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ ചിത്രം കൂടുതല്‍ തെളിഞ്ഞിരിക്കുകയാണ്. ഗ്രൂപ്പ് എ മുതല്‍ ഡി വരെയുള്ളവരുടെ കാര്യത്തില്‍ തീരുമാനമായി. പ്രീ ക്വാര്‍ട്ടറില്‍ കയറിയ ടീമുകളും പ്രീ ക്വാര്‍ട്ടറില്‍ അവരുടെ എതിരാളികള്‍ ആരെന്നും നോക്കാം. 
 
ഗ്രൂപ്പ് എ യില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായി എത്തിയ നെതര്‍ലന്‍ഡിന് പ്രീ ക്വാര്‍ട്ടറില്‍ എതിരാളികള്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ യുഎസ്എ ആണ്. 
 
ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനക്കാരായ അര്‍ജന്റീനയ്ക്ക് പ്രീ ക്വാര്‍ട്ടറില്‍ എതിരാളികള്‍ ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയ. 
 
ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ടും ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരുമായ സെനഗളും പ്രീ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. 
 
ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനക്കാരായ ഫ്രാന്‍സിന് പ്രീ ക്വാര്‍ട്ടറിലെ എതിരാളികള്‍ ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായ പോളണ്ട് ആണ്.
 
മറ്റ് ഗ്രൂപ്പുകളുടെ കാര്യം ഇന്നും നാളെയുമായി വ്യക്തമാകും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വരുമോ അര്‍ജന്റീന-ബ്രസീല്‍ സെമി ഫൈനല്‍ ! സാധ്യത തെളിയുന്നു; ഇങ്ങനെ സംഭവിച്ചാല്‍ മതി