യുവേഫ ചാമ്പ്യന്‍സ് ലീഗ് അഞ്ചാം ഗ്രൂപ്പ് മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ എതിരില്ലാത്ത 2 ഗോളുകള്‍ക്ക് തകര്‍ത്ത് റയല്‍ മാഡ്രിഡ്. ജയത്തോടെ ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളിലും വിജയിച്ച് ലിവര്‍പൂള്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. അതേസമയം സൂപ്പര്‍ താരങ്ങളുടെ വമ്പന്‍ നിരയുള്ള റയല്‍ മാഡ്രിഡ് ഇരുപത്തിനാലാം സ്ഥാനത്താണ്. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച അഞ്ചില്‍ മൂന്ന് മത്സരങ്ങളിലും റയല്‍ മാഡ്രിഡ് പരാജയപ്പെട്ടിരുന്നു.
ലിവര്‍പൂളിന്റെ നിരന്തരമായ ആക്രമണത്തില്‍ പതറിയ റയല്‍ മാഡ്രിഡിനെ തിബോ കോര്‍ട്ട്യോയുടെ സേവുകളാണ് വലിയ തോല്‍വിയില്‍ നിന്നും രക്ഷിച്ചത്. മത്സരത്തിന്റെ 52മത്തെ മിനിറ്റില്‍ മക് അലിസ്റ്ററാണ് ലിവര്‍പൂളിനായി ആദ്യ ഗോള്‍ നേടിയത്. 59മത്തെ മിനിറ്റില്‍ പെനാല്‍ട്ടി അവസരം റയലിന് ലഭിച്ചെങ്കിലും കിക്കെടുത്ത കിലിയന്‍ എംബാപ്പെ അവസരം നഷ്ടമാക്കി. 70മത്തെ മിനിറ്റില്‍ ലിവര്‍പൂളിന് ലഭിച്ച പെനാല്‍ട്ടി മുതലാക്കാന്‍ മുഹമ്മദ് സലയ്ക്കും കഴിഞ്ഞില്ല. 76മത്തെ മിനിറ്റില്‍ കോഡി ഗാക്‌പോയാണ് ലിവര്‍പൂളിന്റെ രണ്ടാം ഗോള്‍ നേടിയത്.