യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് നഗരവൈരികളായ അത്‌ലറ്റികോ മാഡ്രിഡും റയല്‍ മാഡ്രിഡും തമ്മില്‍ ഏറ്റുമുട്ടും. റയലിന്റെ മൈതാനത്ത് നടന്ന ആദ്യപാദ മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റിരുന്നു. ഇന്ന് സമനില നേടിയാലും റയലിന് ക്വാര്‍ട്ടര്‍ ഫൈനലിലെത്താനാകും.
മറ്റൊരു മത്സരത്തില്‍ ആഴ്‌സണല്‍ തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ പിഎസ്വി ഐന്തോവനെ നേരിടും. പിഎസ്വിക്കെതിരായ ആദ്യപാദമത്സരത്തില്‍ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കായിരുന്നു ആഴ്‌സണലിന്റെ വിജയം. ആസ്റ്റണ്‍ വില്ലയും ക്ലബ് ബ്രൂഗെയും ബൊറൂസിയ ഡോര്‍ട്ട് മുണ്ടും ലിലിയെയും തമ്മിലാണ് ഇന്ന് നടക്കുന്ന മറ്റ് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍. ഇന്നലെ നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ലിവര്‍പൂള്‍ ബെന്‍ഫിക്ക എന്നീ ടീമുകള്‍ പുറത്തായിരുന്നു