ഏറ്റവും വലിയ ശത്രു മെസിയോ ?; ഫുട്‌ബോള്‍ ലോകം കാത്തിരുന്ന വെളിപ്പെടുത്തലുമായി റൊണാള്‍ഡോ

ഏറ്റവും വലിയ ശത്രു മെസിയോ ?; ഫുട്‌ബോള്‍ ലോകം കാത്തിരുന്ന വെളിപ്പെടുത്തലുമായി റൊണാള്‍ഡോ

Webdunia
വ്യാഴം, 19 ജൂലൈ 2018 (13:05 IST)
ലാലിഗയില്‍ ബാഴ്‌സലോണയുടെ ലയണല്‍ മെസി ശത്രുവായിരുന്നോ എന്ന ചോദ്യത്തിനു നീണ്ട ഇടവേളയ്‌ക്കു ശേഷം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ മറുപടി പറഞ്ഞു.

ബാഴ്‌സയുടെ ബദ്ധവൈരികളായ റയല്‍ മാഡ്രിഡില്‍ നിന്നും ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിലേക്ക് ചേക്കേറിയതിനു പിന്നാലെയാണ് ആരാധകര്‍ എന്നും ഉന്നയിച്ചിരുന്ന ചോദ്യത്തിനു റൊണോ ഉത്തരം നല്‍കിയത്.   

“മെസി എനിക്ക് ഒരിക്കലും എതിരാളി ആയിരുന്നില്ല. അദ്ദേഹത്തെ മാത്രമല്ല ഒരു താരത്തെയും ഞാന്‍ അങ്ങനെ കാണാറില്ല. സ്വന്തം ടീമിനായി പൊരുതാനാണ് ഏതു കളിക്കാരനും ശ്രമിക്കുക. അതു തന്നെയാണ് ഞാനും മെസിയും ചെയ്‌തിട്ടുള്ളത്“ - എന്നും റൊണാള്‍ഡോ വ്യക്തമാക്കി.

സ്‌പോര്‍ട്ടിംഗിലും, മാഞ്ചസ്റ്ററിലും, റയലിലും കളിച്ചപ്പോള്‍ ആ ടീമുകള്‍ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. മെസിയും അതേ പാതയിലാണുള്ളത്. എന്നാലും ഞങ്ങളില്‍ ആരാണ് കേമന്‍ എന്ന ചോദ്യമാകും എല്ലാ കോണുകളില്‍ നിന്നുമുണ്ടാകുകയെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

യുവന്റസില്‍ എത്തിയ ശേഷമാണ് റൊണാള്‍ഡോ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തിനാണ് 3 ഫോർമാറ്റിലും നായകനാക്കി ഗില്ലിനെ സമ്മർദ്ദത്തിലാക്കുന്നത്, ഇന്ത്യയ്ക്ക് ഓൾ ഫോർമാറ്റ് ക്യാപ്റ്റനെ ആവശ്യമില്ല

നമ്മളേക്കാൾ നന്നായി വിദേശതാരങ്ങൾ സ്പിൻ കളിക്കുന്നു, ശരിക്കും നിരാശ തോന്നുന്നു, കൊൽക്കത്ത ടെസ്റ്റ് തോൽവിയിൽ ആർ അശ്വിൻ

ഓസ്ട്രേലിയയിലോ ഇംഗ്ലണ്ടിലോ തോറ്റാൽ ട്രാൻസിഷനാണെന്ന് പറഞ്ഞോളു, കളിച്ചുവളർന്ന സ്ഥലത്ത് തോൽക്കുന്നതിന് ന്യായീകരണമില്ല: ചേതേശ്വർ പുജാര

സ്ലോവാക്യയുടെ നെഞ്ചത്ത് ജർമനിയുടെ അഴിഞ്ഞാട്ടം, 6 ഗോൾ വിജയത്തോടെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു

India vs Southafrica: ഗില്ലിന് പകരം പന്ത് നായകൻ?, ദേവ്ദത്തോ സായ് സുദർശനോ ടീമിൽ

അടുത്ത ലേഖനം
Show comments