Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലൈംഗിക ആരോപണം: റോണാൾഡോ പോർച്ചുഗൽ ദേശീയ ടീമിൽനിന്നും പുറത്ത്

ലൈംഗിക ആരോപണം: റോണാൾഡോ പോർച്ചുഗൽ ദേശീയ ടീമിൽനിന്നും പുറത്ത്
, വ്യാഴം, 4 ഒക്‌ടോബര്‍ 2018 (20:04 IST)
ലിസ്ബൺ: ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റോണാൾഡോയെ പോർച്ചുഗൽ ദേശീയ ടീമിൽനിന്നും പുറത്താക്കി. ഈ മാസം നടക്കനിരിക്കുന്ന മത്സരങ്ങളിൽ നിന്നുമാണ് താരത്തെ പുറത്താകിയിരിക്കുന്നത്. അടുത്ത മാസം നടക്കാനിരിക്കുന്ന മത്സരങ്ങളിൽ നിന്നും താരത്തെ ഒഴിവാക്കാനാണ് പോർചുഗൽ ദേശീയ ടീമിന്റെ തീരുമാനം. താരത്തിനെതിരെ ഉയർന്നുവന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
 
ഇതോടെ പോളണ്ടിനെതിരായ യുവേഫ നേഷന്‍സ് ലീഗ് മത്സരവും സ്കോട്ലൻഡിനെതിരായ സൌഹൃദ മത്സരവും റോണാൾഡോക്ക് നഷ്ടമാകും. നവംബറിൽ നടക്കുന്ന മത്സരങ്ങളിലും റൊണാൾഡോയെ ടീമിൽ ഉൾപ്പെടുത്തില്ലെന്നും ഇക്കാര്യം താരത്തെ അറിയിച്ചതായും പോർച്ചുഗൽ കോച്ച് ഫെർണാണ്ടൊ സാന്‌റോസ് വ്യക്തമാക്കി. 
 
റോണാൾഡോ തന്നെ ലാസ്‌വേഗാസിലെ ഹോട്ടൽ മുറിയിൽ വച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി എന്ന യുവതിയുടെ പരാതി വലിയ കോളിളക്കം സൃഷ്ടിക്കുകയാണ് ഇപ്പോൾ. പരാതിയിൽ പുനരന്വേഷണം പൊലീസ് ആരംഭിച്ചു. അതേസമയം താരം ആരോപണം നിശേധിച്ചിട്ടുണ്ട്. യുവതി തന്റെ പെര് ഉപയോഗിച്ച് പ്രശസ്തി നേടാൻ ശ്രമിക്കുകയാണ് എന്നാണ് റോണാൾഡോയുടെ പ്രതികരണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിന്റെ രക്ഷകരായ മത്സ്യത്തോഴിലാളികളെ ആദരിക്കാനൊരുങ്ങി കൊമ്പ‌‌ൻ‌മാർ; ഈ സീസണിലെ ആദ്യ ഹോം മത്സരം ആദരത്തിന്റെ വേദിയാകും