Webdunia - Bharat's app for daily news and videos

Install App

അവസാന നിമിഷം ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനോ തുലച്ചു, കിംഗ്സ് കപ്പിൽ നിന്നും അൽ നസർ പുറത്ത്: വീഡിയോ

അഭിറാം മനോഹർ
ബുധന്‍, 30 ഒക്‌ടോബര്‍ 2024 (12:11 IST)
CR7
അവസാന നിമിഷത്തില്‍ വീണുകിട്ടിയ പെനാല്‍റ്റി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുലച്ചതോടെ സൗദി കിംഗ്‌സ് കപ്പില്‍ നിന്നും പുറത്തായി അല്‍ നസര്‍. അല്‍ താവൂന്‍ എതിരില്ലാത്ത 2 ഗോളുകള്‍ക്കാണ് ക്രിസ്റ്റ്യാനോയുടെ ടീമിനെ പരാജയപ്പെടുത്തിയത്. 2 വര്‍ഷം മുന്‍പ് അല്‍ നസറിലെത്തിയ റൊണാള്‍ഡോയ്ക്ക് ഇതുവരെയും ടീമിനായി കിരീടനേട്ടങ്ങളൊന്നും സ്വന്തമാക്കാനായിട്ടില്ല.
 
മത്സരത്തിന്റെ രണ്ടാം പകുതിയുടെ അധിക സമയത്താണ് അല്‍ നസറിന് അനുകൂലമായി പെനാല്‍ട്ടി ലഭിച്ചത്. ഒരു ഗോളിന് മുന്നില്‍ നിന്നിരുന്ന അല്‍ താവൂനെതിരെ സമനില സ്വന്തമാക്കാനുള്ള അവസരമായിരുന്നു ഇത്. എന്നാല്‍ പെനാല്‍ട്ടി എടുത്ത സൂപ്പര്‍ താരത്തിന് പന്ത് വലയിലെത്തിക്കാനായില്ല. കിംഗ്‌സ് കപ്പിന്റെ റൗണ്ട് 16ലായിരുന്നു അല്‍ താവൂനും അല്‍ നസറും തമ്മില്‍ ഏറ്റുമുട്ടിയത്.
 
 കഴിഞ്ഞ മത്സരങ്ങളിലെല്ലാം തനിക്ക് ലഭിച്ച പെനാല്‍ട്ടികളെല്ലാം ലക്ഷ്യത്തിലെത്തിക്കാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചിരുന്നു. മികച്ച പ്രകടനം നടത്തിയെങ്കിലും മത്സരം ജയിക്കാനായില്ല. കപ്പില്‍ നിന്നും പുറത്തായതില്‍ നിരാശയുണ്ട്.എന്നാല്‍ ഇനിയും 2 ടൂര്‍ണമെന്റുകള്‍ ബാക്കിയുണ്ട്. അവയില്‍ മികച്ച പ്രകടനം പുറത്തെടുക്കും. മത്സരശേഷം അല്‍ നസര്‍ കോച്ച് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

Indian Women vs Australan Women: ഓസ്ട്രേലിയൻ വനിതാ ടീം ഇന്ത്യയിൽ, ഏകദിന പരമ്പരയ്ക്കുള്ള ഫിക്സ്ചർ പ്രഖ്യാപിച്ചു

ബൗളർമാരല്ലെ, ചോദിക്കാനും പറയാനും ആരുമില്ല, അയാളെ കോടിക്കണക്കിന് ആളുകൾക്ക് മുന്നിൽ അപഹാസ്യനാക്കി, പന്തിനെതിരെ അശ്വിൻ

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Royal Challengers Bengaluru: ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തെ പിന്തള്ളി; വ്യൂവര്‍ഷിപ്പ് റെക്കോര്‍ഡ് തകര്‍ത്ത് 'ഈ സാലാ കപ്പ്'

ഫൈനലിൻ്റെ സമ്മർദ്ദമാണ് പ്രശ്നമായത്, നേഹാൽ വധേര പേടിച്ചു, കളി മാറി: സെവാഗ്

Portugal vs Germany: ക്രിസ്റ്റ്യാനോയുടെ പറങ്കികൾക്കെതിരെ ജർമൻ പട, നേഷൻസ് ലീഗിലെ ആദ്യ സെമി പോരാട്ടം നാളെ പുലർച്ചെ 12:30ന്

Virat Kohli: കോലി എത്രമാത്രം ആഗ്രഹിച്ചിരുന്നു, എല്ലാം ആ കണ്ണീരിലുണ്ട്, പ്രശംസയുമായി പോണ്ടിംഗ്

ഐപിഎൽ വിജയനേട്ടത്തിലും ടെസ്റ്റ് ക്രിക്കറ്റിനെ പ്രമോട്ട് ചെയ്ത് കോലി, ഐപിഎൽ ടെസ്റ്റ് ക്രിക്കറ്റിന് അഞ്ച് ലെവലെങ്കിലും താഴെയെന്ന് താരം

അടുത്ത ലേഖനം
Show comments