Publish Date: Tue, 15 Jun 2021 (13:32 IST)
Updated Date: Tue, 15 Jun 2021 (13:55 IST)
യൂറോ കപ്പ് പോരാട്ടത്തില്‍ ആദ്യ മത്സരത്തിനായി പോര്‍ച്ചുഗല്‍ ഇന്ന് കളത്തിലിറങ്ങും. നായകന്‍ ക്രിസ്റ്റ്യാനാ റൊണാള്‍ഡോയില്‍ പ്രതീക്ഷവച്ചാണ് പോര്‍ച്ചുഗല്‍ ഇന്ന് ആദ്യ മത്സരത്തിനു ഇറങ്ങുക. ആവേശ പോരാട്ടത്തില്‍ ഹംഗറിയാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍.
ആദ്യ മത്സരത്തിനു മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. വാര്‍ത്താസമ്മേളനത്തില്‍ തനിക്ക് കുടിക്കാനായി കൊണ്ടുവച്ചിരുന്ന കൊക്ക കോള കുപ്പികള്‍ റൊണാള്‍ഡോ എടുത്തുമാറ്റി. മേശപ്പുറത്ത് വച്ചിരുന്ന കൊക്ക കോള കുപ്പി എടുത്തുനീക്കിയ ശേഷം വെള്ളത്തിന്റെ കുപ്പി എടുത്ത് അടുത്തേക്ക് വച്ചു. വെള്ളത്തിന്റെ കുപ്പി ഉയര്‍ത്തിക്കാട്ടി വെള്ളം കുടിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. പോര്‍ച്ചുഗല്‍ മാനേജര്‍ ഫെര്‍ണാഡോ സാന്റോസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. എന്നാല്‍, തന്റെ അടുത്തിരിക്കുന്ന കൊക്ക കോള കുപ്പികള്‍ സാന്റോസ് മാറ്റിയില്ല. യൂറോ കപ്പ് 2020 ന്റെ സ്‌പോണസര്‍മാരില്‍ ഒരു പ്രമുഖ കമ്പനിയാണ് കൊക്ക കോള.