റയാൻ വില്യംസിന് ഇന്ത്യൻ പാസ്പോർട്ട്, ഇന്ത്യൻ ഫുട്ബോൾ ടീമിനായി കളിക്കും

അഭിറാം മനോഹർ
വ്യാഴം, 6 നവം‌ബര്‍ 2025 (18:10 IST)
ഇന്ത്യന്‍ സീനിയര്‍ ദേശീയ ഫുട്‌ബോള്‍ ടീമില്‍ ഓസ്‌ട്രേലിയയില്‍ ജനിച്ച മുന്നേറ്റനിര താരമായ റയാന്‍ വില്യംസിനെ ഉള്‍പ്പെടുത്താനൊരുങ്ങി ഇന്ത്യ. ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടിനായുള്ള ദേശീയ ടീമിലാണ് താരത്തെ ഉള്‍പ്പെടുത്താനൊരുങ്ങുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളുരു എഫ്‌സിയുടെ താരമാണ് വില്യംസ്.
 
ഫുട്‌ബോള്‍ ഓസ്‌ട്രേലിയയില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ താരത്തിന് ഓസ്‌ട്രേലിയന്‍ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യന്‍ പൗരത്വം നേടാനാകും. ഇതോടെ നവംബര്‍ 18ന് ബംഗ്ലാദേശിനെതിരെ നടക്കുന്ന നിര്‍ണായക യോഗ്യതാ മത്സരത്തില്‍ വില്യംസിന് കളിക്കാനായേക്കും.
 
റയാന്റെ അമ്മയുടെ മുത്തച്ഛനായ ലിങ്കണ്‍ ഗ്രോസ്ലേറ്റ് 1950കളില്‍ വെസ്റ്റേണ്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷനായി കളിച്ചിട്ടുണ്ട്. യുകെയിലും ഓസ്‌ട്രേലിയയിലുമായാണ് വില്യംസിന്റെ ഫുട്‌ബോള്‍ കരിയര്‍. 2023ലാണ് ബെംഗളുരു എഫ്‌സിയിലേക്ക് താരമെത്തിയത്. ബെംഗളുരു എഫ്‌സിക്കായി 46 മത്സരങ്ങളില്‍ നിന്ന് 13 ഗോളുകളും 5 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.
 
ഇന്ത്യന്‍ ദേശീയ ടീമില്‍ പിഐഒ/ഒസിഐ കളിക്കാരെ ഉള്‍പ്പെടുത്തണമെന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് റയാന്‍ വില്യംസിനെ പറ്റിയുള്ള വാര്‍ത്ത കൂടി പുറത്ത് വന്നിരിക്കുന്നത്. വിദേശത്ത് ജനിച്ച കളിക്കാര്‍ പാസ്‌പോര്‍ട്ട് ഉപേക്ഷിച്ച് ഇന്ത്യയ്ക്കായി കളിക്കാന്‍ തയ്യാറാകുന്നത് ഇന്ത്യന്‍ ഫുട്‌ബോളിന് ഉത്തേജനം നല്‍കുന്ന കാര്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

റയാൻ വില്യംസിന് ഇന്ത്യൻ പാസ്പോർട്ട്, ഇന്ത്യൻ ഫുട്ബോൾ ടീമിനായി കളിക്കും

ടോസ് നഷ്ടപ്പെട്ടിട്ടും കുലുങ്ങാതെ ഇന്ത്യ; ഓസ്‌ട്രേലിയയെ കെട്ടുകെട്ടിച്ചു, പരമ്പരയില്‍ ലീഡ്

നിരാശപ്പെടുത്തി സഞ്ജുവിന്റെ പകരക്കാരന്‍

India vs Australia: നിരാശപ്പെടുത്തി സൂര്യ, ദുബെ ഇറങ്ങിയത് മൂന്നാമനായി ,ഓസീസിന് മുന്നിൽ 168 റൺസ് വിജയലക്ഷ്യം

India A vs South Africa A: നിരാശപ്പെടുത്തി രാഹുലും പന്തും; ഇന്ത്യക്ക് അടിതെറ്റി

അടുത്ത ലേഖനം
Show comments