Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ സന്ദേശമെഴുതുമ്പോൾ എന്റെ കൈകൾ വിറക്കുന്നു, വിടവാങ്ങൽ കുറിപ്പുമായി സന്ദേശ് ജിംഗാൻ

ഈ സന്ദേശമെഴുതുമ്പോൾ എന്റെ കൈകൾ വിറക്കുന്നു, വിടവാങ്ങൽ കുറിപ്പുമായി സന്ദേശ് ജിംഗാൻ
, ശനി, 23 മെയ് 2020 (12:12 IST)
തന്റെ ഫുട്ബോൾ കരിയറിൽ ഉടനീളം അകമഴിഞ്ഞ് പിന്തുണച്ച കേരള ജനതയോടും കേരളാ ബ്ലാസ്റ്റേഴ്‌സിനോടും നന്ദി അറിയിച്ച് സന്ദേശ് ജിംഗാൻ.ഇൻസ്റ്റഗ്രാമിലാണ് മലയാളികളുടെ ഇഷ്ടതാരം കേരളജനതയോട് തന്റെ നന്ദി അറിയിച്ചത്.
 
ഇങ്ങനെയൊരു സന്ദേശം എഴുതേണ്ടിവരുമെന്ന് ഒരിക്കലും ഞാന്‍ കരുതിയതല്ല.എന്റെ ഇതുവരെയുള്ള ഫുട്ബോള്‍ കരിയറിലെ ഏറ്റവും വിഷമകരമായ സന്ദര്‍ഭത്തിലൂടെയാണ് ഞാന്‍ കടന്നുപോവുന്നത്.എങ്കിലും വിധിയിലും ദൈവത്തിന്റെ തീരുമാനത്തിലും ഞാൻ വിശ്വസിക്കുന്നു.എന്നെ ഒരു വ്യക്തി എന്ന നിലയിൽ വളരാൻ സഹായിച്ചതും അകമഴിഞ്ഞ് പിന്തുണ നൽകിയതും സ്നേഹിച്ചതും കേരള ജനതയാണ്. അവരോട് ഞാൻ മുട്ടുകുത്തി എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.ഫുട്ബോള്‍ താരമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും നിങ്ങളോരോരുത്തരും എല്ലായ്പ്പോഴും എന്റെ കുടുംബാംഗങ്ങളായിരിക്കും.
 
ഞാൻ ഈ കുറിപ്പ് ചുരുക്കുകയാണ്. കാരണം ഇതെഴുതുമ്പോൾ എന്റെ കൈകൾ വിറയ്‌ക്കുന്നുണ്ട്.ഒരിക്കല്‍ കൂടി കേരളാ ബ്ലാസ്റ്റേഴ്സിനും കേരളത്തിലെ ജനതക്കും എല്ലാവിധ ആശംസകളും നേരുന്നു. നിങ്ങളുടെ ടീമിനെ തുടർന്നും പിന്തുണക്കുക. ഒരായിരം നന്ദി, നമ്മൾ എന്നും ഒരു കുടുബമായിരിക്കും- ജിംഗാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെയ്‌ൻ വില്ല്യംസണുമായുള്ള സംസാരം ഞാൻ ഏറെ ഇഷ്ടപ്പെടുന്നു- കോലി