Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആർക്കും കടന്ന് വരാം, ഫ്രാൻസ് ജയിച്ചാൽ ഫ്രീ സെക്സ് : പ്രഖ്യാപനവുമായി ലൈംഗികതൊഴിലാളികൾ

sex workers
, ഞായര്‍, 18 ഡിസം‌ബര്‍ 2022 (14:33 IST)
ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകർ ലയണൽ മെസ്സിയും എംബാപ്പെയും നേർക്കുനേർ വരുന്ന ഫൈനൽ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ്. നീണ്ട 36 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് അർജൻ്റീന കപ്പടിക്കുമോ അതോ തുടർച്ചയായ രണ്ടാം ലോകകിരീടം ഫ്രാൻസ് സ്വന്തമാക്കുമോ എന്നതെല്ലാം അറിയാൻ വെറും മണിക്കൂറുകൾ മാത്രം ബാക്കി.
 
ഇപ്പോഴിതാ ലോകകപ്പിൽ ഫ്രാൻസ് വിജയിക്കുകയാണെങ്കിൽ തങ്ങൾ വിജയദിവസം ഫ്രീ സെക്സ് ചെയ്യാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രാൻസിലെ ലൈംഗിക തൊഴിലാളികൾ. തങ്ങളുടെ ഉപഭോക്താക്കൾക്ക് 100 ശതമാനം സൗജന്യമായി ഡിസംബർ 18ന് സേവനങ്ങൾ നൽകുമെന്നാണ് തൊഴിലാളികൾ പറയുന്നത്. പാരീസിലും മറ്റ് പ്രധാന നഗരങ്ങളിലുമുള്ള തൊഴിലാളികളാണ് ഈ വാഗ്ദാനം നൽകിയിരിക്കുന്നത്.
 
ഫ്രഞ്ച് പ്രസിഡൻ്റായ ഇമ്മാനുവൽ മാക്രോൺ ഇതിനകം തന്നെ ഫൈനൽ മത്സരം കാണാനായി ഖത്തറിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. ലോകകപ്പ് നേടാനായാൽ 24 വയസിനുള്ളിൽ തന്നെ 2 ലോകകിരീടങ്ങൾ എന്ന നേട്ടത്തിന് എംബാപ്പെ അർഹനാകും. അർജൻ്റീനയ്ക്കാണ് കിരീടമെങ്കിൽ ലയണൽ മെസ്സിയെന്ന ഫുട്ബോൾ ഇതിഹാസത്തിൻ്റെ കരിയറിലെ ഒരു പൊൻ തൂവലായി ഈ നേട്ടം നിലനിൽക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫ്രഞ്ച് താരങ്ങൾ പനിയിൽ നിന്നും മുക്തരാകുന്നു, എന്നാൽ തിരിച്ചടിയായി സൂപ്പർ താരത്തിന് പരിക്ക്