Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവിഹിതബന്ധം പിടികൂടി, ഷാക്കിറ-ജെറാൾഡ് പിക്കെ ദമ്പതികൾ വിവാഹമോചനത്തിലേക്കെന്ന് റിപ്പോർട്ട്

അവിഹിതബന്ധം പിടികൂടി, ഷാക്കിറ-ജെറാൾഡ് പിക്കെ ദമ്പതികൾ വിവാഹമോചനത്തിലേക്കെന്ന് റിപ്പോർട്ട്
, വ്യാഴം, 2 ജൂണ്‍ 2022 (14:39 IST)
പ്രശസ്ത ലാറ്റിനമേരിക്കൻ പോപ്പ് ഗായികയും സ്പാനിഷ് ഫുടബോൾ താരം ജെറാൾഡ് പികെയും വേർപിരിയാൻ ഒരുങ്ങുന്നതായിറിപ്പോർട്ട്. ഇരുവരുടെയും ബന്ധത്തിൽ വിള്ളലുകൾ വീണതായും ദമ്പതികൾ വേര്പിരിയലിനുള്ള ഒരുക്കത്തിലാണെന്നും കാറ്റലോണിയൻ പത്രമായ എൽ പിരിയോഡിക്കോയാണ് റിപ്പോർട്ട് ചെയ്തത്.
 
12 വർഷമായി ഒന്നിച്ചുതാമസിക്കുന്ന ഇരുവരും വിവാഹിതരായിട്ടില്ല. ബന്ധത്തിൽ മിലാൻ,സാഷ എന്നിങ്ങനെ രണ്ടുമക്കളാണുള്ളത്. ഷാക്കിറയ്‌ക്കൊപ്പം താമസിച്ചിരുന്ന വസതിയിൽ നിന്ന് പിക്വേ ബാഴ്‌സലോണയിലെ വസതിയിലേക്ക് താമസം മാറിയതായി പിരിയോഡിക്കയിലെ റിപ്പോർട്ടിൽ പറയുന്നു.
 
മറ്റൊരു സ്ത്രീയുമായി പീക്കേയ്ക്കുള്ള ബന്ധം ഷാക്കിറ ‘പിടികൂടിയതിനു’ പിന്നാലെയാണ് ഇരുവരും അകൽച്ചയിലായതെന്നാണ് കാറ്റലോണിയൻ പത്രം പറയുന്നത്. ബാഴ്‌സലോണയിലെ പിക്വേയുടെ വസതിയിൽ നിശാപാർട്ടികൾ പതിവാണെന്നും റിപ്പോർട്ടിലുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിരീടനേട്ടങ്ങൾ സമ്മാനിക്കുന്ന മാലാഖ, ഇത് ദൈവസ്പർശം വാർത്തകളിൽ വീണ്ടും ഡി മരിയ