Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഹോദരിയുമായി അവിഹിതം: ഇടുക്കിയില്‍ സുഹൃത്തിനെ യുവാവ് മദ്യത്തില്‍ വിഷം നല്‍കി കൊന്നു

Idukki
സഹോദരിയുമായി അവിഹിതം പുലര്‍ത്തിയതിനെ തുടര്‍ന്ന് സുഹൃത്തിനെ യുവാവ് മദ്യത്തില്‍ വിഷം നല്‍കി കൊന്നു. ഇടുക്കി വണ്ടന്‍മേടിലാണ് സംഭവം. വണ്ടന്‍മേട് നെറ്റിത്തൊഴു സ്വദേശിയായ രാജ്കുമാറാണ് മരിച്ചത്. രാജ്കുമാറിനെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലായിരുന്നു. അവസാനമായി സുഹൃത്ത് പ്രവീണിനൊപ്പമാണ് കണ്ടതെന്ന് പിതാവ് പവന്‍രാജിന്റെ മൊഴിയാണ് പ്രതിയെ കുടുക്കിയത്. 
 
പ്രവീണിനെ പൊലീസ് ചോദ്യം ചെയ്തതിലാണ് സത്യം പുറത്തുവന്നത്. സഹോദരിയുമായി രാജ്കുമാര്‍ അവിഹിതം പുലര്‍ത്തിയതിന്റെ പകയാണ് കൊലയ്ക്ക് പിന്നിലെന്നും, ഒരുമാസമായി ഇതിനായി തയ്യാറെടുക്കുകയായിരുന്നെന്നും പ്രവീണ്‍ വെളിപ്പെടുത്തി. തമിഴ്‌നാട് അതിര്‍ത്തിപ്രദേശത്ത് കൊണ്ടുപോയി മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാസ്‌ക് ഒഴിവാക്കാന്‍ കേരളം