ബാഡ്‌മിന്റൺ വേൾഡ് ടൂർ ഫൈനൽസിന്റെ സെമി പോരാട്ടത്തിൽ ഇന്ത്യയുടെ പിവി സിന്ധുവിന് വിജയം. ജപ്പാന്റെ അകനെ യാമഗുച്ചിയെ കീഴടക്കിയാണ് സിന്ധു കലാശപ്പോരിന് ബർത്ത് ഉറപ്പാക്കിയത്.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	മൂന്ന് സെറ്റ് പോരാട്ടത്തിൽ രണ്ടാം സെറ്റ് കൈവിട്ടെങ്കിലും ഒന്നും മൂന്നും സെറ്റുകൾ ആധികാരികമായി നേടിയാണ് സിന്ധുവിന്റെ മുന്നേറ്റം. സ്കോർ: 21-15, 15-21, 21-19.
 
									
										
								
																	
	 
	നാളെ നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ ദക്ഷിണ കൊറിയൻ താരം ആൻ സിയെങാണ് സിന്ധുവിന്റെ എതിരാളി.