Joan Garcia: ടെർ സ്റ്റീഗന് ദീർഘകാല പരിക്ക്, ഗാർസിയയെ രജിസ്റ്റർ ചെയ്യാൻ ബാഴ്സലോണയ്ക്ക് അനുമതി
ക്ലബിന്റെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി ടെര്‍ സ്റ്റീഗന്‍ തന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതോടെയാണ് ഗാര്‍സിയയെ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതിയായത്.
ബാഴ്‌സലോണ ഗോള്‍കീപ്പര്‍ ടെര്‍ സ്റ്റീഗന്റെ പരിക്ക് ദീര്‍ഘകാല പരിക്കായി ലാ ലിഗ ഔദ്യോഗികമായി അംഗീകരിച്ചതോടെ ലാ ലിഗ നിയന്ത്രണങ്ങള്‍ ലംഘിക്കാതെ പുതുതായി ഒപ്പുവെച്ച ഗോള്‍കീപ്പര്‍ ജോവാന്‍ ഗാര്‍സിയയെ രജിസ്റ്റര്‍ ചെയ്യാന്‍ ക്ലബിന് അനുമതി ലഭിച്ചു.
2 പരിക്കുകള്‍ കാരണം കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന ജര്‍മന്‍ താരം കഴിഞ്ഞ മാസം പുറം വേദനയ്ക്ക് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ക്ലബിന്റെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി ടെര്‍ സ്റ്റീഗന്‍ തന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതോടെയാണ് ഗാര്‍സിയയെ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതിയായത്. പരിക്കുള്ള ടെര്‍സ്റ്റീഗന്റെ ശമ്പളത്തിന്റെ ഒരു ഭാഗം താത്കാലികമായി വേതന ബില്ലില്‍ നിന്ന് കുറയ്ക്കാന്‍ ഇതോടെ ബാഴ്‌സലോണയ്ക്ക് സാധിക്കും.
നിലവില്‍ വെറ്ററന്‍ ഗോള്‍കീപ്പറായ വോയ്‌സിക് ഷെസ്‌നി ബാഴ്‌സലോണയ്‌ക്കൊപ്പമുണ്ട്. ഗാര്‍സിയയുടെ രജിസ്‌ട്രേഷന്‍ കൂടി പൂര്‍ത്തിയാകുന്നതോടെ സീസണില്‍ ബാഴ്‌സലോണയുടെ ഗോള്‍കീപ്പിംഗ് വിഭാഗം ശക്തമാകും.