പത്താം നമ്പർ ജേഴ്സിക്ക് ഒരവകാശി മാത്രം, കാത്തിരിക്കുന്നു അദ്ദേഹത്തിനായി: അർജൻറീന പരിശീലകൻ

Webdunia
വ്യാഴം, 13 സെപ്‌റ്റംബര്‍ 2018 (10:26 IST)
ഫുട്ബോളിൽ പത്താം നമ്പർ ജേഴ്സി എന്ന് പറയുമ്പോൾ എല്ലാവർക്കും ആദ്യം ഓർമ വരിക മെസിയെ ആയിരിക്കും. അർജന്റീനയുടെ ‘അൺലക്കി‘ കളിക്കാരൻ ലിയോണൽ മെസി. അർജൻറീനയുടെ പത്താം നമ്പർ ജേഴ്സി സൗഹൃദ മത്സരങ്ങൾക്ക് എന്തുകൊണ്ടാണ് ഉപയോഗിക്കാത്തതെന്ന കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ് പരിശീലകൻ ലയണൽ സ്കൊളാനി.
 
ജേഴ്സി മെസി ടീമിൽ തിരിച്ചെത്തിയാൽ നൽകാൻ വേണ്ടി വെച്ചിരിക്കുകയാണെന്നാണ് സ്കൊളാനി വ്യക്തമാക്കിയത്. ലോകകപ്പിൽ ഓരോ താരങ്ങൾക്കും ഓരോ നമ്പർ അനുവദിച്ചു നൽകിയിട്ടുണ്ട്. ടീമിലെത്തുന്നവർക്ക് അത് തിരിച്ച് നൽകുകയും ചെയ്യാറുണ്ട്. എന്നാൽ മെസിയുടെ പത്താം നമ്പർ ജേഴ്സി താരത്തിനു മാത്രം അവകാശപ്പെട്ടതാണെന്നും താരം ദേശീയ ടീമിൽ തുടരുമോ വേണ്ടെയോയെന്നു തീരുമാനമെടുക്കുന്നതു വരെ അതവിടെ മെസിയെ കാത്തിരിക്കുമെന്നും സ്കൊളാനി വ്യക്തമാക്കി. ഇനി മെസി തിരിച്ചെത്തുന്നില്ല എന്നാണെങ്കിൽ അക്കാര്യത്തിൽ അപ്പോൾ തീരുമാനം എടുക്കാ‍‌മെന്നും പരിശീലകൻ പറഞ്ഞു. 
 
നേരത്തേ, മെസി ടീമിലുള്ളപ്പോൾ മെസിക്കു ജേഴ്സി നൽകുകയും അല്ലാത്തപ്പോൾ മറ്റു താരങ്ങൾക്കു നൽകുകയുമാണ് അർജൻറീന പിന്തുടർന്നിരുന്ന കീഴ്വഴക്കമെന്നും അതിപ്പോൾ പിന്തുടരാത്തത് എന്തുകൊണ്ടാണെന്നു വ്യക്തമല്ലെന്നും റൊമേരോ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് പരിശീലകൻ ഇപ്പോൾ നൽകിയത്.  
 
ലോകകപ്പിൽ നിന്നും അർജന്റീന ടീം പുറത്തായതിന്റെ നിരാശയിലുള്ള മെസി ഈ വർഷം ദേശീയ ടീമിനൊപ്പം മത്സരങ്ങളിൽ പങ്കെടുക്കില്ലെന്നാണ് നേരത്തെ സൂചനകളുണ്ടായിരുന്നത്. എന്നാൽ ദേശീയ ടീമിലേക്ക് ഇനി താരം തിരിച്ചു വരുന്ന കാര്യം തന്നെ സംശയത്തിലാണെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

അച്ഛന്റെ വഴിയേ മകനും; രാഹുല്‍ ദ്രാവിഡിന്റെ മകന്‍ ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള അണ്ടര്‍ 19 ടീമില്‍

India vs SA First Test: ദക്ഷിണാഫ്രിക്കയെ കറക്കിവീഴ്ത്താൻ ഇന്ത്യ, ആദ്യ ടെസ്റ്റിന് സ്പിൻ പിച്ചെന്ന് സൂചന

Rohit Sharma: ഐപിഎല്ലിൽ 600+ ഉള്ള ഒരു സീസൺ പോലും രോഹിത്തിനില്ല, സായ് സുദർശൻ പോലും നേടി: മുഹമ്മദ് കൈഫ്

കായികക്ഷമതയും ഫോമും തെളിയിച്ച് കഴിഞ്ഞു, എന്താണ് ഷമിയെ പരിഗണിക്കാത്തത്? ചോദ്യം ചെയ്ത് ഗാംഗുലി

Dhruv Jurel: ജുറൽ എന്തായാലും കളിക്കണം, അവനായി ഒരു താരത്തെ മാറ്റണം, ഗംഭീറിന് മുന്നിൽ നിർദേശവുമായി ആകാശ് ചോപ്ര

അടുത്ത ലേഖനം
Show comments