Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുര്‍ക്കി ഭൂകമ്പം: ഘാന ദേശീയ താരവും മുന്‍ ചെല്‍സി താരവുമായ ആറ്റ്‌സു കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍

Turkey earthquake former chelse player missing
, ചൊവ്വ, 7 ഫെബ്രുവരി 2023 (11:46 IST)
തുര്‍ക്കി ഭൂകമ്പത്തില്‍ കാണാതായവരില്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യന്‍ ആറ്റ്‌സുവും. തുര്‍ക്കി ആഭ്യന്തര ഫുട്‌ബോള്‍ ലീഗില്‍ ഹതായ് സ്‌പോറിനു വേണ്ടി കളിക്കുന്ന ഘാന ദേശീയ താരമാണ് ആറ്റ്‌സു. ചെല്‍സി ക്ലബിന്റെ മുന്‍ താരം കൂടിയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആറ്റ്‌സുവും ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 
 
ഹതായ് സ്‌പോര്‍ ക്ലബിന്റെ വേറെ രണ്ട് താരങ്ങളും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ഹതായ് സ്‌പോര്‍ പ്രസിഡന്റ് ലുത്ഫു സവാസ് ആണ് ഭൂകമ്പത്തില്‍ 31 കാരനായ ആറ്റ്‌സുവിനെ കാണാതായ വിവരം പുറത്തുവിട്ടത്. 
 
തലേദിവസം തുര്‍ക്കി സൂപ്പര്‍ ലീഗ് മത്സരത്തില്‍ ഇഞ്ചുറി ടൈമിലെ ഗോളുമായി ടീമിനെ വിജയത്തിലെത്തിച്ചത് ആറ്റ്‌സുവാണ്. ഞായറാഴ്ച രാത്രി കാസംപാസയ്‌ക്കെതിരായ മത്സരത്തില്‍ 97-ാം മിനിറ്റില്‍ ആറ്റ്‌സു നേടിയ ഗോളിനായിരുന്നു ഹതായ് സ്‌പോറിന്റെ ജയം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അവന്‍ ഇല്ലാത്തതുകൊണ്ട് ഓസ്‌ട്രേലിയ ഹാപ്പിയാണ്'