Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കപ്പ് എടുത്ത് വരൂ, എന്റെ കൂടെ ഒരു രാത്രി കിടക്കാം'; മെക്‌സിക്കന്‍ ഗോളിക്ക് കിടിലന്‍ ഓഫറുമായി നടി !

Vanda Espinosa offers One night stand for Mexico Goal Keeper
, വ്യാഴം, 24 നവം‌ബര്‍ 2022 (15:38 IST)
മെക്‌സിക്കോ ടീമിന്റെ കാവല്‍ക്കാരനാണ് 37 കാരനായ ഗ്വില്ലെര്‍മോ ഒച്ചാവോ. പോളണ്ടിനെതിരായ മത്സരത്തില്‍ സൂപ്പര്‍താരം റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയുടെ പെനാല്‍റ്റി തടഞ്ഞുകൊണ്ടാണ് ഒച്ചാവോ ഖത്തര്‍ ലോകകപ്പില്‍ തന്റെ സാന്നിധ്യം അറിയിച്ചിരിക്കുന്നത്. വരും മത്സരങ്ങളിലും മെക്‌സിക്കന്‍ നിരയില്‍ എതിരാളികള്‍ ഭയക്കുക ഒച്ചാവോയെ തന്നെ. 
 
മെക്‌സിക്കോ ലോകകപ്പില്‍ മുത്തമിടുകയാണെങ്കില്‍ ഒച്ചാവോയ്ക്ക് ഒരു രാത്രി ഓഫര്‍ ചെയ്തിരിക്കുകയാണ് അഡല്‍ട്ട് ഓണ്‍ലി വെബ്‌സൈറ്റായ ഓണ്‍ലി ഫാന്‍സിലെ മോഡല്‍ വാന്‍ഡാ എസ്പിനോസാ. മെക്‌സിക്കന്‍ സ്വദേശിനിയാണ് താരം. 
 
ഈ ലോകകപ്പില്‍ മെക്‌സിക്കന്‍ ടീമിനെ ഉത്തേജിപ്പിക്കാന്‍ എന്താണ് ചെയ്യുക എന്ന ചോദ്യത്തിനാണ് താരത്തിന്റെ രസകരമായ മറുപടി. മെക്‌സിക്കോ ലോകകപ്പ് സ്വന്തമാക്കുകയാണെങ്കില്‍ ഒച്ചാവോയ്‌ക്കൊപ്പം ഒരു രാത്രി ചെലവഴിക്കാന്‍ താന്‍ തയ്യാറാണെന്ന് താരം പറഞ്ഞു. അതേസമയം, 1986 ന് ശേഷം മെക്‌സിക്കോ ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിട്ടില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അങ്ങനെ സംഭവിച്ചാല്‍ ബ്രസീലും തോല്‍ക്കും ! അര്‍ജന്റീനയുടെയും ജര്‍മനിയുടെയും ഗതി വരുമോ എന്ന പേടിയില്‍ കാനറി ആരാധകര്‍