Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങളാണ് എനിക്ക് എക്കാലത്തെയും വലിയ താരം, കിരീടം നേട്ടം കൊണ്ട് അളക്കേണ്ടതല്ല നിങ്ങളുടെ കരിയർ : വിരാട് കോലി

നിങ്ങളാണ് എനിക്ക് എക്കാലത്തെയും വലിയ താരം, കിരീടം നേട്ടം കൊണ്ട് അളക്കേണ്ടതല്ല നിങ്ങളുടെ കരിയർ : വിരാട് കോലി
, തിങ്കള്‍, 12 ഡിസം‌ബര്‍ 2022 (14:17 IST)
പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്തുണയുമായി വിരാട് കോലി. ക്രിസ്റ്റ്യാനോ കായികനേട്ടത്തിന് നൽകിയ സംഭവാനകളെ കിരീട നേട്ടം കൊണ്ട് അളക്കേണ്ടതില്ലെന്നും തന്നെ സംബന്ധിച്ച് എക്കാലത്തെയും വലിയ താരമാണ് ക്രിസ്റ്റ്യാനോയെന്നും കോലി കുറിച്ചു.
 
കായികരംഗത്തും ലോകമെങ്ങുമുള്ള കായികപ്രേമികൾക്ക് വേണ്ടിയും നിങ്ങൾ നൽകിയ സംഭാവനകളെ ഒരു ട്രോഫിക്കും ഒരു കിരീടത്തിനും എടുത്തുകളയാനാകില്ല. ഒരു കിരീടത്തിനും നിങ്ങൾ കളിക്കുമ്പോൾ ലോകമെമ്പാടുമുള്ള പലർക്കും തോന്നുന്ന വികാരത്തിനും ആളുകളിൽ നിങ്ങൾ ചെലുത്തുന്ന സ്വാധീനത്തിനും വിശദീകരിക്കാനാകില്ല.അത് ദൈവം നൽകുന്ന സമ്മാനമാണ്.
 
ഏതൊരു കായികതാരത്തിനും പ്രചോദനമാകുക എന്നതാണ് കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും മൂര്‍ത്തീഭാവമാകുകയും ഓരോ തവണയും അതിഗംഭീരമായി കളിക്കുകയും ചെയ്യുന്ന ഒരു മനുഷ്യൻ ലഭിക്കുന്ന യഥാർത്ഥ അനുഗ്രഹം. നിങ്ങൾ എനിക്ക് എക്കാലത്തെയും വലിയവനാണ് കോലി തൻ്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
 
ലോകകപ്പ് ക്വാർട്ടറിൽ പോർച്ചുഗൽ പുറത്തായതോടെ ക്രിസ്റ്റ്യാനോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തതിനെതിരെ വലിയ വിമർശനമുയർന്നിരുന്നു. ഒരു ഇതിഹാസതാരം അർഹിച്ച യാത്രയയപ്പല്ല താരത്തിന് ലഭിച്ചതെന്നായിരുന്നു പ്രധാനവിമർശനം. ഇതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോയെ പിന്തുണച്ചുകൊണ്ടുള്ള വിരാട് കോലിയുടെ പോസ്റ്റ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടെസ്റ്റിലും രോഹിത്തിന് പകരം നായകൻ രാഹുൽ, നീണ്ട ഇടവേളയ്ക്ക് ശേഷം ഉനാദ്കട് ടീമിൽ