Webdunia - Bharat's app for daily news and videos

Install App

ക്രിസ്റ്റ്യാനോയുടെ പ്രായമെത്തുമ്പോൾ മെസ്സി ഗോൾ നേടാൻ പ്രയാസപ്പെടും" ലെവൻഡോ‌സ്‌കി

Webdunia
വെള്ളി, 4 ഫെബ്രുവരി 2022 (19:40 IST)
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രായമാവുമ്പോൾ മെസ്സി ഗോൾ വല കുലുക്കാൻ പ്രയാസപ്പെടുമെന്ന് ബയേണിന്റെ മുന്നേറ്റതാരം ലെവൻഡോ‌സ്‌കി. ഒരു സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിലാണ് ലെവൻഡോ‌സ്‌കിയുടെ പ്രതികരണം.
 
എന്നേക്കാൾ മൂന്നര വയസ്സ് മൂത്തതാണ് ക്രിസ്റ്റ്യാനോ. ഞാനും മെസിയും തമ്മിൽ ഒന്നര വയസിന്റെ വ്യത്യാസമുണ്ട്.ക്ലബുകൾ മാറിയെങ്കിലും ക്രിസ്റ്റ്യാനോയ്ക്ക് ഇപ്പോഴും ഗോൾ നേടാൻ സാധിക്കുന്നുണ്ട്. മിക്ക മത്സരങ്ങളിലും റോണോ ഗോളുകൾ നേടുന്നു. എന്നാൽ ക്രിസ്റ്റ്യാനോയുടെ പ്രായമെത്തുമ്പോഴേക്കും മെസ്സിയുടെ സ്കോറിങ് വേഗത കുറയും. ഗോൾ നേടാൻ പ്രയാസപ്പെടും. ലെവൻഡോ‌സ്‌കി പറഞ്ഞു.
 
കലണ്ടർ വർഷം 60 ഗോളൊന്നും നേടാൻ ഇനി ക്രിസ്റ്റ്യാനോയ്ക്ക് സാധിച്ചേക്കില്ല. എങ്കിലും 30,40 ഗോളുകൾ കണ്ടെത്താൻ കഴിയും. കഴിഞ്ഞ വർഷത്തേക്കാൾ മികച്ച ഫലമാണെനിക്ക് ലഭിക്കുന്നത്. രണ്ട് വർഷം മുൻപ് ഉണ്ടായിരുന്നതിനേക്കാൾ മികച്ച നിലയിലാണ് ഞാൻ. ഡാറ്റ നോക്കുമ്പോൾ എന്റെ മികച്ച ഫോം ഇനി വരാനിരിക്കുന്നതേ ഉള്ളു. ലെവൻഡോ‌സ്‌കി പറഞ്ഞു.
 
മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ശേഷം 24 കളികളിൽ 14 ഗോളുകളാണ് ക്രിസ്റ്റ്യാനോ നേടിയത്. റയലിലും യുവന്റസിലും റോണോ നടത്തിയ ഗോൾവേട്ടയ്ക്കൊപ്പം ഇതെത്തില്ല. അതേസമയം മെസ്സിയാകട്ടെ പിഎസ്‌ജിക്ക് വേണ്ടി ലീഗിൽ ഇതുവരെ ഒരു ഗോൾ മാത്രമാണ് നേടിയിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

എന്തും സംഭവിക്കാമായിരുന്നു, എന്നാൽ എല്ലാം പെട്ടെന്ന് അവസാനിച്ചു, ഹാർദ്ദിക്കുമായി അടുപ്പത്തിലായിരുന്നുവെന്ന് ഇഷ ഗുപ്ത

ടീമിൽ കളിക്കണോ? എംബാപ്പെയും വിനീഷ്യസും വേണ്ടിവന്നാൽ ഡിഫൻസും കളിക്കണം, കർശന നിർദേശവുമായി സാബി അലോൺസോ

ആദ്യ ടെസ്റ്റിൽ ജയ്സ്വാൾ അടിച്ചെടുത്തത് 105 റൺസ്, 4 ക്യാച്ചുകൾ വിട്ടതോടെ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 165 റൺസ്!

അടുത്ത ലേഖനം
Show comments