Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യൻ വനിതാ ടീം കോച്ചിനെ മാറ്റിയതിൽ സൗരവ് ഗാംഗുലിയ്‌ക്ക് അതൃപ്‌തി

ഇന്ത്യൻ വനിതാ ടീം കോച്ചിനെ മാറ്റിയതിൽ സൗരവ് ഗാംഗുലിയ്‌ക്ക് അതൃപ്‌തി
, തിങ്കള്‍, 24 മെയ് 2021 (14:00 IST)
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനത്ത് നിന്ന് ഡബ്ല്യു‌സി രാമനെ മാറ്റിയതിൽ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി‌യ്‌ക്ക് അതൃപ്‌തിയെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഓസ്ട്രേലിയയിൽ നടന്ന ടി20 ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയ ടീം കോച്ചിനെ ഇന്ത്യ നിലനിർത്തും എന്നാണ് വിലയിരുത്തിയിരുന്നത്.
 
എന്നാൽ പരിശീലക സ്ഥാനത്ത് നിന്ന്  ഡബ്ല്യു‌സി രാമനെ മാറ്റുകയും പകരം രമേശ് പവാറിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരികയും ചെയ്‌തു. 2018 ടി20 ലോകകപ്പ് സെമിയിൽ ഇന്ത്യ പുറത്തായതിന് പിന്നാലെയുണ്ടയ വിവാദങ്ങളെ തുടർന്നായിരുന്നു രമേശ് പവാറിനെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റിയത്. പവാറിനെ തിരികെ കൊണ്ടുവന്ന തീരുമാനത്തിലാണ് ഗാംഗുലി അതൃപ്‌തി പ്രകടിപ്പിച്ചത്. എന്തുകൊണ്ട് ടി20 ഫൈനൽ വരെയെത്തിച്ച കോച്ചിനെ നിലനിർത്തിയില്ല എന്നും ഗാംഗുലി ചോദിച്ചു.
 
നേരത്തെ മിതാലി രാജുമായുള്ള കൊമ്പുകോർക്കലിനെ തുടർന്നാണ് പവാർ കോചിങ് സ്ഥാനത്ത് നിന്നും പുറത്താ‌യത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുശീൽകുമാറിനെ തൂക്കിക്കൊല്ലണം ഇല്ലെങ്കിൽ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടും: സാഗർ റാണയുടെ മാതാപിതാക്കൾ