Webdunia - Bharat's app for daily news and videos

Install App

‘എന്റെ നെഞ്ച് പിടയുന്നു, നിനക്കായ് കാത്തിരിക്കുന്നു‘ - സാലയെ കണ്ടെത്തുമെന്ന് മുൻ‌കാമുകി

വാഴ്ത്തിയവർ കൈവിട്ടു, സാലയെ കണ്ടെത്തുമെന്ന് മുൻ‌കാമുകി - ഫുട്ബോൾ ലോകം കണ്ണടയ്ക്കുന്നുവോ?

Webdunia
ബുധന്‍, 23 ജനുവരി 2019 (18:53 IST)
അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം എമിലിയാനൊ സാലെയെ കാണാതായതില്‍ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കി മുന്‍ കാമുകിയും മോഡലുമായ ബെറെനിസ് ഷ്‌കെയര്‍. നാന്റെസില്‍ നിന്ന് കാര്‍ഡിഫ് സിറ്റിയിലേക്കുള്ള യാത്രക്കിടെ സാലെ സഞ്ചരിച്ച ചെറുവിമാനം കാണാതാവുകയായിരുന്നു. 
 
സാലെയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കണമെന്നും ഇതിന് പിന്നില്‍ ഫുട്‌ബോള്‍ മാഫിയ തന്നെയുണ്ടെന്നും ബെറെനിസ് ട്വീറ്റ് ചെയ്തു. വികാരഭരിതമായിട്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. 
 
‘കാലാവസ്ഥയിലെ മാറ്റം കൊണ്ട് സംഭവിച്ച ഒരു അപകടമാണെന്ന് ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കൂടുതൽ അന്വേഷണം വേണം. ഭയവും ഒപ്പം വേദനയും തോന്നുന്നു. നീ തിരിച്ചു വരണം, നിനക്കായ് ഞങ്ങളെല്ലാം കാത്തിരിക്കുകയാണ്. എല്ലാവരും സമയം നഷ്ടപ്പെടുത്തുകയാണ്. ഈ നിമിഷം എനിക്ക് എന്നോട് തന്നെ കുറ്റബോധം തോന്നുന്നു. എന്നെ ഏറ്റവും അധികം സന്തോഷപ്പെടുത്തിയത് നീയായിരുന്നു എന്ന കാര്യം ഞാൻ നിന്നോട് പറയാത്തതിൽ‘
 
‘എമി, എന്റെ ഹ്രദയം നുറുങ്ങുന്നു. ഒന്നും ചെയ്യാൻ കഴിയാത്തതിൽ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നു. എനിക്കറിയാം നീ ധൈര്യമുള്ളവനാണ് തിരിച്ച് വരണം.’- ബെറെനിസ് കുറിച്ചു.
 
മുന്‍ ക്ലബ്ബ് നാന്റെസ് വിട്ട് പുതിയ ക്ലബ്ബായ കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സാലെ. റെക്കോഡ് തുക മുടക്കിയാണ് സാലെയെ കാര്‍ഡിഫ് തട്ടകത്തിലെത്തിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Indian Head Coach: ഗംഭീര്‍ തയ്യാറായില്ലെങ്കില്‍ വിദേശ പരിശീലകന്‍; ലാംഗറും ഫ്‌ളമിങ്ങും പരിഗണനയില്‍

Bengaluru Weather Live Updates, RCB vs CSK: ബെംഗളൂരുവില്‍ മഴ തുടങ്ങി, ആര്‍സിബി പ്ലേ ഓഫ് കാണാതെ പുറത്തേക്ക് !

KL Rahul: കെ.എല്‍.രാഹുല്‍ ആര്‍സിബിയിലേക്ക്, നായക സ്ഥാനം നല്‍കും !

Mumbai Indians: 14 കളി, പത്തിലും തോല്‍വി ! മുംബൈ ഇന്ത്യന്‍സിന് ഇത് മറക്കാന്‍ ആഗ്രഹിക്കുന്ന സീസണ്‍

Arjun Tendulkar: തുടര്‍ച്ചയായി രണ്ട് സിക്‌സ്, പിന്നാലെ ഓവര്‍ പൂര്‍ത്തിയാക്കാതെ കളം വിട്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; ട്രോളി സോഷ്യല്‍ മീഡിയ

അടുത്ത ലേഖനം
Show comments